“പുതുവത്സരാഘോഷത്തിന് ലഹരി” രണ്ടരകിലോ എംഡിഎംഎ ആലുവയിൽ പിടികൂടി

പുതുവത്സരാഘോഷത്തിന് വിൽപ്പന നടത്താനെത്തിച്ച രണ്ടരകിലോ എംഡിഎംഎ ആലുവയിൽ പിടികൂടിയത് . ആലുവ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്

0

കൊച്ചി |ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.പുതുവത്സരാഘോഷത്തിന് വിൽപ്പന നടത്താനെത്തിച്ച രണ്ടരകിലോ എംഡിഎംഎ ആലുവയിൽ പിടികൂടിയത് . ആലുവ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തട്ടുണ്ട്
കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സുഭാഷ്, സൈനുലാബ്ദീൻ എന്നിവരാണ് കസ്റ്റഡിയിലായത്. മംഗള എക്സ്പ്രസിൽ ദില്ലിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ലഹിമരുന്നെത്തിയേക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനക്കിടെയാണ് വൻതോതിൽ എംഡിഎംഎ പിടിച്ചെടുത്തത്.

പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് യുവാക്കൾ വെളിപ്പെടുത്തി. തൃശ്ശൂർ ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറും സംഘവുമാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

You might also like