കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ 500 ലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആക്രമമുണ്ടാക്കിയതെന്ന് പോലീസ്

പരസ്പരം തമ്മിലടിച്ച തൊഴിലാളികൾ പോലീസ്എത്തിയതോടെ പോലീസ്‌കാർക്ക് നേരെ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിലാണ് സിഐക്ക് തലക്ക് പരിക്കേറ്റത്.

0

ആലുവ | കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറൽ എസ്പി കെ കാർത്തിക്. സംഭവത്തിൽ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വിശദീകരിച്ചു.

‘”കിഴക്കമ്പലത്ത് അതിഥിതൊഴിലാളികൾ തമ്മിൽ തർക്കമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. ആദ്യം കൺട്രോൾ റൂമിൽ നിന്ന് പൊലീസ് വെഹിക്കിളും, പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു വാഹനവും സ്ഥലത്തേക്ക് എത്തി. എന്നാൽ പൊലീസിന് നേരെ കല്ലേറുണ്ടായി. 500 ഓളം പേരാണ് സ്ഥലത്തുണ്ടായിരുന്നത്’“.ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി വിശദീകരിച്ചു

പരസ്പരം തമ്മിലടിച്ച തൊഴിലാളികൾ പോലീസ്എത്തിയതോടെ പോലീസ്‌കാർക്ക് നേരെ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിലാണ് സിഐക്ക് തലക്ക് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കുണ്ട്. നാട്ടുകാരാണ് ഇവരെ രക്ഷിത് .വിവരമറിഞ്ഞ് രാത്രി തന്നെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. പൊലീസുകാർ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ടെന്ന് കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിക്കേറ്റ പൊലീസുകാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ പലരും കഞ്ചവിനും മാറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരാണെന്നും . ഇവർ പരസ്പരം ഏറ്റുമുട്ടുന്നത് ഇത് ആദ്യമല്ലന്നും . മാനേജ് മെന്റിന് ഇവർക്ക മേൽ യാതൊരു നിയന്ത്രങ്ങളുമില്ലന്നും. പ്രദേശവാസികൾ പറഞ്ഞു . നിരവധി തവണ ഇതര സംസ്ഥാന തൊഴിലാളികൾ അകാരമിച്ച സംഭവം ഉണ്ടെന്നു . കമ്പനിക്കെതിരെ ആരെങ്കിലും ശബ്ദമുയർത്തിയാൽ ഇത്തരക്കാരെ മാനേജ്‌മെന്റ് അരക്കൈ വിട്ടു പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാർ പരാതിപെട്ടു.ഏകദേശം മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. കിറ്റക്‌സ് കമ്പനി തെഴിലാളികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പിലാണ് ആക്രമണം നടന്നത്. ലേബര്‍ ക്യാമ്പിലെ തൊഴിലാളികളില്‍ ചിലര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ ആക്രമം നടക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും ആക്രമം ഉണ്ടായി

You might also like