ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഐഎസ് ഭീകരനെ വധിച്ച് സൈന്യം

കൊല്ലപ്പെട്ട ഭീകരൻ തീവ്രവാദ സംഘടനയായ ഐഎസ്‌ജെകെയുടെ ഭീകരനാണ് എന്നാണ് വിവരം. ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ് ഗ്രൂപ്പാണിത്. കദിപോറ സ്വദേശിയായ ഫഹീം ഭട്ട് ആണ് കൊല്ലപ്പെട്ട ഐഎസ് ഭീകരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

0

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു സൈന്യം . കശ്മീരിലെ അനന്തനാഗിലുള്ള ശ്രീഗുഫ്വാര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
കൊല്ലപ്പെട്ട ഭീകരൻ തീവ്രവാദ സംഘടനയായ ഐഎസ്‌ജെകെയുടെ ഭീകരനാണ് എന്നാണ് വിവരം. ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ് ഗ്രൂപ്പാണിത്. കദിപോറ സ്വദേശിയായ ഫഹീം ഭട്ട് ആണ് കൊല്ലപ്പെട്ട ഐഎസ് ഭീകരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

#UPDATE | Two terrorists neutralized in an ongoing encounter between security forces and terrorists in Hardumir Tral area: IGP Kashmir Vijay Kumar (file photo)

“ഹർദുമിർ ത്രാലിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരരെ കൊലപ്പെടുത്തി
അനന്ത്‌നാഗിലെ ശ്രീഗുഫ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ കഡിപോറ സ്വദേശി ഫഹീം ഭട്ട് എന്ന ഭീകരനെ വധിച്ചു. അടുത്തിടെ ഐഎസ്‌ജെകെയിൽ ചേർന്ന അദ്ദേഹം ബിജ്‌ബെഹര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ മുഹമ്മദ് അഷ്‌റഫിന്റെ കൊലപാതകത്തിൽ പങ്കാളിയായിരുന്നു”
ഐജിപി കശ്മീർ വിജയ് കുമാർ

ബിജ്‌ബെഹ്‌റ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ മുഹമ്മദ് അഷ്‌റഫിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഫഹീം ഭട്ട് ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശനിയാഴ്ച കശ്മീരിലെ രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. രണ്ട് ലഷ്‌കർ ഭീകരർ ഉൾപ്പടെയുള്ളവരെയാണ് സൈന്യം വധിച്ചത്.

You might also like