കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിലുള്ള തർക്കം കോടതിയെ സമീപിക്കുമെന്ന് ഡ്രൈവ‍ർ യദു

ബസിൽ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ ആരോപണത്തിൽ മേയർക്കെതിരെ യദുവിന്റെ അമ്മയും രം​ഗത്തെത്തി. മേയർ അതെങ്ങനെ കണ്ടുവെന്നാണ് യദുവിന്റെ അമ്മ ചോദിച്ചത്.

0

തിരുവനന്തപുരം | കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിൽ തുടരുന്ന തർക്കത്തിൽ നടപടിയുമായി മുന്നോട്ടെന്ന് ഡ്രൈവ‍ർ യദു. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെന്നും യദു മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു. ഗതാഗത മന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും യദു കൂട്ടിച്ചേ‍ർത്തു. ബസിൽ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ ആരോപണത്തിൽ മേയർക്കെതിരെ യദുവിന്റെ അമ്മയും രം​ഗത്തെത്തി. മേയർ അതെങ്ങനെ കണ്ടുവെന്നാണ് യദുവിന്റെ അമ്മ ചോദിച്ചത്. രണ്ടു പേരും ഓടുന്നവണ്ടിയിൽ ആകുമ്പോൾ അതെങ്ങനെ കാണാൻ സാധിക്കുമെന്നാണ് യദുവിന്റെ അമ്മ ചോദിക്കുന്നത്.ഉയരമുള്ള ബസിൽ ഇരുന്ന് മകൻ കാണിക്കുന്നത് ഗ്ലാസ്‌ ഇട്ടു പോകുന്ന കാറിൽ ഇരുന്ന് എങ്ങനെ കാണാൻ സാധിക്കും? മേയ‍ർ നടത്തുന്നത് വ്യാജ ആരോപണമാണ്. സ്ത്രീ സംരക്ഷണമെന്ന് പറഞ്ഞിട്ട് മേയർ മകനെ തന്തയ്ക്ക് വിളിച്ചു. ഇങ്ങനെ ഒക്കെയാണോ ചെയ്യേണ്ടതെന്നും യദുവിന്റെ അമ്മ ചോദിച്ചു.

ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നായിരുന്നു പൊലിസിന്‍റെ ന്യായം.യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം. പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തും.

You might also like

-