ലൈഫ് മിഷൻ കേസ്; കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സി.ബി.ഐക്കും സുപ്രിം കോടതി നോട്ടീസ്

അനിൽ അക്കര എം.എൽ.എക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്

0

ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പൻ നൽകിയ ഹരജിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സിബിഐക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എം.എൽ.എക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.നേരത്തെ സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്റെ പേരിൽ പരിധികൾ ലംഘിക്കുകയാണെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷൻ നടപ്പാക്കുന്നതെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് വിജിലൻസ് അന്വഷണമെന്നായിരുന്നു സിബിഐയുടെ മറുപടി.

You might also like

-