കേന്ദ്ര കാര്‍ഷിക നിയമങ്ങൾക്കതിരായ ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു

സമരം അവസാനിപ്പിച്ചതോടെ പഞ്ചാബിലേക്ക് കഴിഞ്ഞ ആറ് മാസമായി നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു

0

കേന്ദ്ര കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ചതോടെ പഞ്ചാബിലേക്ക് കഴിഞ്ഞ ആറ് മാസമായി നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. ഗോതമ്പ് വിളവെടുപ്പ് സീസണ്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ദേവിദാസ്പുരയിൽ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.പഞ്ചാബിലേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം തടയാനായിരുന്നു കര്‍ഷകരുടെ തീരുമാനം. എന്നാല്‍ ചരക്ക് ട്രെയിനുകള്‍ കൂടി നിര്‍ത്താൻ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചതോടെ പഞ്ചാബിലെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇത് വലിയ നഷ്ടമാണുണ്ടാക്കിയത്.