ജോളിയുടെ സുഹൃത്ത് രാമകൃഷ്ണന്‍റെ മരണംഅന്വേഷണ ആവശ്യപ്പെട്ടു മകന്‍ രോഹിത്

രാമകൃഷ്ണന്‍റെ മരണത്തിൽ ജോളിക്ക് പങ്കുളളതായി സംശയിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു

0

കോഴിക്കോട് :ജോളിയുടെ സുഹൃത്ത് രാമകൃഷ്ണന്‍റെ മരണം മകന്‍ പരാതിഅന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന്‍ രോഹിത് പരാതി നല്‍കി. രാമകൃഷ്ണന്‍റെ മരണത്തിൽ ജോളിക്ക് പങ്കുളളതായി സംശയിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു.കോഴിക്കോട് റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്. ജോളിയുമായി അടുത്ത ബന്ധമുള്ള ബ്യൂട്ടി പാര്‍ലര്‍ ഉടമകളുടെ പാര്‍ട്ണറായിരുന്നു രാമകൃഷ്ണന്‍.
അതെ സമയം ജോളി, ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി.
ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് പോലീസ് തീരുമാനം തീരുമാനം.

You might also like

-