മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞുവീണു അപകടം രണ്ടുവാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു രണ്ടുപേരെ കാൺമാനില്ല ?

തൊഴിലാളികളായ രണ്ടു പേർക്ക് പരിക്കേറ്റു.പട്ടാമ്പി സ്വദേശിയായ ടിപ്പർ ഡ്രൈവർ സുബൈർ,ജെ.സി.ബി ഓപ്പറേറ്റർ വത്തൽ ഗുണ്ട് സ്വദേശി പാൽരാജ് എന്നിവർക്കാണ് പരിക്കേറ്റത് കാലിന് ഗുരുതരമായി പരിക്കേറ്റ പാൽരാജിനെ മുന്നാറിലെ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.

0

മൂന്നാർ : മൂന്നാർ ഗ്യാപ്പ്‌റോഡിൽ കൊച്ചി ധനുഷ്‌കോടി ദേശീയപാത നിർമ്മാണ സ്ഥലത്തു മണീടിഞ്ഞു വീണ് അപകടം രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ മണ്ണിനടിയിൽ പെട്ടു ഇവരെ ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് രക്ഷപെടുത്തി അതേസമയം നിർമാണ ജോലിയിൽ ഏർപ്പിട്ടിരുന്ന രണ്ടു ടിപ്പർ ലോറികൾ മണ്ണിനടിയിൽ പെട്ടു തകർന്നു നിർമ്മാണസഥലത്തുണ്ടായിരുന്ന രണ്ടു തൊഴിലാളികളെ കാണാനില്ലെന്ന് അഭ്യൂഹം മുണ്ട് വൈകിട്ട് നാലുമണിയോടെ ശക്തമായ മഴയിൽ റോഡ് നിർമ്മാണത്തിനായി സ്ഫോടനം നടത്തിയിരുന്ന സ്ഥലത്തു 500 അടിയിലധികം ഉയരമുള്ള മലമുകളിൽ നിന്നും കൂറ്റൻ പാറകൾ അടക്കം റോഡിലേക്ക് പതിച്ചത് . റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു വാഹനങ്ങൾക്ക് മുകളിലാണ് കൂറ്റൻ പാറകൾ അടർന്നു വീണത് ആളുകൾ ഓടി മാറിയെങ്കിലും രണ്ടുപേർ അപകടത്തിൽ ഇപെട്ടു ഇവരെ തൊഴിലകൾ തന്നെ പരിക്കുകളോടെ രക്ഷപെടുത്തി അതെ സമയം തകർന്ന വാഹനത്തിനുള്ളിൽ രണ്ടുപേർ ഉണ്ടായിരുന്നതായി രക്ഷപെട്ട തൊഴിലാളികൾ പറയുന്നു . കാണാതായി എന്നുപറയുന്നവരുടെ മൊബൈൽ നമ്പറുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല . സ്ഥലത്തു ശ്കതമായ മഴയായതിനാൽ രക്ഷാപ്രവർത്തനവും തടസ്സ പെട്ടിരിക്കുകയാണ്

ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നര മുതൽ പ്രദേശത്ത് മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് പെയ്തത്. മഴ ശമിച്ച് ഒരു മണിക്കൂറിന് ശേഷം മൂന്നരയോടെ മുൻപ് ഇടിഞ്ഞതിൻ്റെ അവശേഷിച്ചിരുന്ന മലയിലെ പാറക്കൂട്ടവും മണ്ണും കല്ലും താഴേയ്ക്ക് പതിക്കുകയായിരുന്നു. റോഡിലെ പാറ പൊട്ടിച്ചുനീക്കുന്ന ജോലികളാണ് നടന്നിരുന്നത്. മഴ കനത്തതോടെ ജോലിക്കാർ സ്ഥലത്ത് നിന്നും മാറിയിരുന്നതായി തൊഴിലകൾപറഞ്ഞു . പാറ പതിച്ച് ടിപ്പർ ലോറി ഏറെക്കുറെ പൂർണ്ണമായി തകർന്നു. ഒരു ഡ്രൈവറെയും, സഹായിയെയുമാണ് കാണാതായിരിക്കുന്നത്. ഇവർ ജോലി നിർത്തി സ്ഥലത്തുനിന്നും മടങ്ങിപ്പോയോ എന്ന് വ്യക്തമല്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരിക്കുന്നതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
തൊഴിലാളികളായ രണ്ടു പേർക്ക് പരിക്കേറ്റു.പട്ടാമ്പി സ്വദേശിയായ ടിപ്പർ ഡ്രൈവർ സുബൈർ,ജെ.സി.ബി ഓപ്പറേറ്റർ വത്തൽ ഗുണ്ട് സ്വദേശി പാൽരാജ് എന്നിവർക്കാണ് പരിക്കേറ്റത് കാലിന് ഗുരുതരമായി പരിക്കേറ്റ പാൽരാജിനെ മുന്നാറിലെ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.നിസാര പരിക്കേറ്റ ടിപ്പർ ഡ്രൈവർ സുബൈയറിനെ രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.മണ്ണ് ഇടിഞ്ഞു വരുന്നത് കണ്ട സുബൈർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയാൽ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കൂടുതൽ വാഹനങ്ങൾ ഇടിച്ചിലിൽ അകപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് പാറയും മണ്ണും നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. സംഭവസമയ ടൂറിസ്റ്റ് വാഹനങ്ങൾ ഒന്നും അതുവഴി കടന്നുപോയിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

You might also like

-