കോതമംഗലം കൊലപാതകം തോക്ക് എവിടെ നിന്നുംകിട്ടി ?അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

റൂറൽ എസ്പി കെ കാർത്തിക് അറിയിച്ചു മാനസയെ കൊലപ്പെടുത്താന്‍ രാഖില്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ്. 7.62 എംഎം പിസ്റ്റളാണ് രഗിൽ ഉപയോഗിച്ചത്

0

കൊച്ചി : ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വെടിവെക്കാൻ ഉപയോഗിച്ച തോക്ക്വി എവിടെ നിന്ന് ലഭിച്ചു എന്നതുസംബന്ധിച്ചു വിശദമായ അന്വേഷണത്തിനായി പോലീസ് ബാലിസ്റ്റിക് സംഘത്തിന്റെ സഹായം തേടിയാതായി . റൂറൽ എസ്പി കെ കാർത്തിക് അറിയിച്ചു മാനസയെ കൊലപ്പെടുത്താന്‍ രാഖില്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ്. 7.62 എംഎം പിസ്റ്റളാണ് രഗിൽ ഉപയോഗിച്ചത്.തോക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. രഗിലിന് തോക്ക് കിട്ടിയതിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും.മാനസയും രഗിലും തമ്മിലുള്ള വൈരാഗ്യത്തിന്റെ കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കും

റൂറൽ എസ്പി കെ കാർത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും. നാടൻ തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥിനിയെ ആക്രമിച്ചിരിക്കുന്നത്.

കണ്ണൂർ സ്വദേശികളായ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇവിടെ നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. നിരവധി തവണ രാഖിൽ മാനസയെ ശല്യം ചെയ്യുകയും, ഇതേ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.

കോതമംഗലത്തുള്ള താമസ സ്ഥലത്ത് എത്തിയാണ് രാഖിൽ മാനസയ്‌ക്ക് നേരെ വെടിയുതിർത്തത്. ഏതാനും ദിവസങ്ങൾക്ക് മുൻപുതന്നെ രാഖിൽ പ്രദേശത്ത് താമസം ആരംഭിച്ചിരുന്നുവെന്നാണ് വിവരം. ഇത് കൊല ആസൂത്രിതമാണെന്ന സൂചന നൽകുന്നു. ഉച്ചയോടെ മാനസയുടെ മുറിയിൽ എത്തിയ രാഖിൽ പിടിച്ചുവലിച്ച് മറ്റൊരു മുറിയിൽ കൊണ്ടു പോയ ശേഷം നിറയൊഴിക്കുകയായിരുന്നു.

രണ്ട് വെടിയുണ്ടകളാണ് മാനസയുടെ ശരീരത്തിൽ ഏറ്റത്. തലയിലും വയറിലുമാണ് ഇത്. തലയിലേറ്റ വെടിയുണ്ട തലയോട്ടി തകർത്ത് പുറത്തുവന്നിട്ടുണ്ട്. കൃത്യത്തിന് ശേഷം തലയിൽ വെടി വെച്ച് രാഖിലും ജീവനൊടുക്കുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന മാനസയെ രഗിൽ വെടിവച്ചുകൊലപ്പെടുത്തിയത്. ശേഷം രഗിലും ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നും, പിരിഞ്ഞതോടെ ഉടലെടുത്ത പകയാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

-

You might also like

-