സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ

ഓണക്കിറ്റിൽ 15 ഇനങ്ങളാകും ഉണ്ടാകുക. ഓണം പ്രമാണിച്ച് മുൻഗണനക്കാർക്ക് ഒരു ലിറ്റർ മണ്ണെണ്ണ അധികമായി നൽകുമെന്ന് മന്ത്രി അറിയിച്ചു

0

തിരുവനന്തപുരം :സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ പ്രാദേശിക തലത്തിൽ ആരംഭിക്കും. 90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു.ഓണക്കിറ്റിൽ 15 ഇനങ്ങളാകും ഉണ്ടാകുക. ഓണം പ്രമാണിച്ച് മുൻഗണനക്കാർക്ക് ഒരു ലിറ്റർ മണ്ണെണ്ണ അധികമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. വെള്ള, നീല കാർഡ് ഉടമകൾക്ക് 10 കിലോ സ്‌പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.അതേസമയം, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ എല്ലാം ഗുണമേന്മയുള്ളതെന്ന അവകാശവാദം ഇല്ലെന്ന് ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു. വിലകുറയുന്നത് കൊണ്ടാണ് ഗുണമേന്മ കുറയുന്നതെന്നും ഗുണമേന്മ ഉറപ്പു വരുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

പഞ്ചസാര- ഒരു കിലോ.വെളിച്ചെണ്ണ – അര കിലോ,പയർ- അര കിലോ,
തുവര പരിപ്പ്- 250 ഗ്രാം,തേയില- 100 ഗ്രാം,മഞ്ഞൾ പൊടി- 100 ഗ്രാം,ഉപ്പ്- ഒരു കിലോ,സേമിയ- 180 ഗ്രാം,പാലട- 180 ഗ്രാം,പായസം അരി- 500 ഗ്രാം,
അണ്ടിപ്പരിപ്പ്- 50 ഗ്രാം,ഏലക്ക- 1 പായ്ക്കറ്റ്,നെയ്യ്- 50 എംഎൽ,ശർക്കര വരട്ടി- 100 ഗ്രാം (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം),ചിപ്‌സ് – (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം)ആട്ട- ഒരു കിലോ,ടോയ്‌ലെറ് സോപ്പ്- 1 ,തുണി സഞ്ചി- 1 എത്രയും സാധങ്ങൾ അടങ്ങുതാണ് ഇത്തവണത്തെ ഓണകിറ്റ് .

-

You might also like

-