സിനിമാഷൂട്ടിങ് സെറ്റുകളില്‍ ലഹരി പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍

പോലീസിന്റെ ലഹരി പരിശോധന സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തില്‍ ആകില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇനിമുതല്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. ഇക്കാര്യയത്തിൽ സിനിമ മേഖലയിൽ നിന്നുമുള്ള ആളുകൾ തന്നെ പോലീസ് പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .

0

കൊച്ചി | സിനിമാഷൂട്ടിങ് സെറ്റുകളില്‍ ലഹരി പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍. മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി . ഇനി മുതല്‍ ഷൂട്ടിങ്സെ റ്റുകളില്‍ ഷാഡോ പോലീസിന്‍റെ സാന്നിധ്യം ഉറപ്പാക്കും ,ലഹരി ഉപയോഗം സംബന്ധിച്ച് ഇതുവരെആരും പോലീസിൽ നൽകിയിട്ടില്ല . ടിനി ടോം അടക്കം ചില സിനിമാക്കാരുടെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത് സ്വാഗതാര്‍ഹമെന്നും സേതുരാമന്‍ പറഞ്ഞു.

പോലീസിന്റെ ലഹരി പരിശോധന സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തില്‍ ആകില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇനിമുതല്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. ഇക്കാര്യയത്തിൽ സിനിമ മേഖലയിൽ നിന്നുമുള്ള ആളുകൾ തന്നെ പോലീസ് പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് . പരിശോധനക്ക് സിനിമാ രംഗത്തുനിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട്. ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും തുടങ്ങി വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എക്‌സൈസും ലഹരി ഉപയോഗിക്കുന്ന സംഘത്തെ രഹസ്യമായി നിരീക്ഷിക്കും.

You might also like

-