കേരളാ കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ ഇരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചു

കൊടപ്പനകുളം പടിഞ്ഞാറെ ചെരിവിൽ പിപി മത്തായിയുടെ ഘാതകരെ സംരക്ഷിക്കുന്ന വനപാലകരുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് കേരള കോൺഗ്രസ് എം.നേതാക്കൾ പറഞ്ഞു.

0

കേരളാ കോൺഗ്രസ് ജോസ് വിഭാഗം നേതാക്കൾ കസ്റ്റഡിയിൽ ഇരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചു നീതി ലഭിക്കും വരയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകിയാണ് സംഘം മടങ്ങിയത്.
കൊടപ്പനകുളം പടിഞ്ഞാറെ ചെരിവിൽ പിപി മത്തായിയുടെ ഘാതകരെ സംരക്ഷിക്കുന്ന വനപാലകരുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് കേരള കോൺഗ്രസ് എം.നേതാക്കൾ പറഞ്ഞു. കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അനാഥരായ കുടുംബത്തിന് നഷ്ടപരിഹാരവും വിധവയായ ഭാര്യയ്ക്ക് ജോലിയും നൽകണമെന്നും തോമസ് ചാഴികാടൻ എംപി ആവിശ്യപെട്ടു

.ഈ ആവിശ്യങ്ങൾ ഉന്നയിച്ചു ഇന്നു തന്നെ കേരള മുഖ്യമന്ത്രിക്കു നിവേദനം നൽകുമെന്ന് എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോക്ടർ എൻ ജയരാജ് എന്നിവർ കുടുംബത്തിന് ഉറപ്പ് നൽകി.പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ എൻ എം രാജു, സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎ, സംസ്ഥാന സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ, നിയോജക മണ്ഡലം പ്രസിഡണ്ട്മാരായ ആലിച്ചെൻ ആറൊന്നിൽ, വി പി എബ്രഹാം, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജോർജ്ജ് എബ്രഹാം,വര്ഗീസ് പേരയിൽ, മനോജ് മാത്യു, യൂത്ത് ഫ്രണ്ട് നേതാക്കളായ ജേക്കബ് മാമ്മൻ, ദീപക് മാമൻ, റിന്റോ തോപ്പിൽ,
എന്നിവരാണ് എത്തിയത്.