പ്രതിരോധം പത്തനംതിട്ട പൊലീസിന് റോട്ടറി ഇൻറർനാഷണൽ  ആദരം

റോട്ടറി ക്ലബുകയുടെ കൂട്ടായ്മ പത്തനംതിട്ടയിലെ പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ മാരെ ആദരിക്കുന്നത്

0

പത്തനംതിട്ട :കോവിഡ് കാലത്ത് മാതൃകപരമായ പ്രവർത്തനം നടത്തുന്ന പോലിസ് സേനയെ റോട്ടറി ഇൻറർനാഷണൽ അഭിനന്ദനിക്കുന്നതിൻ്റെ ഭാഗമായി പത്തനംതിട്ടയിലുള്ള റോട്ടറി ക്ലബുകയുടെ കൂട്ടായ്മ പത്തനംതിട്ടയിലെ പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ മാരെ ആദരിക്കുന്നത് .എന്ന് റോട്ടറി അസ്സി.ഗവർണർ ഡോ. റാം മോഹൻ പറഞ്ഞു. ഡിവൈഎസ്പി കെ സജീവ് ,SHO ന്യൂമാൻ ,വനിത സ്റ്റേഷൻ ടHO ലീലാമ്മ, ഇലവുംതിട്ട SHO സുരേഷ് കുമാർ ,പത്തനംതിട്ട ട്രാഫിക് എസ് ഐമാരായ സുരേഷ് കുമാർ, സഖറിയ മാണി ,എന്നിവരെ ഉപകാരവും പ്രശംസ പത്രവും നൽകി ആദരിച്ചു..കൂടാതെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും ഫേയിസ് ഷീൽഡ് ,മാസ്ക് ,കോട്ട് ഇന്നിവയും നൽകി.റോട്ടറി ക്ലബുകളുടെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഗ്ഗവും ,കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തതു മുതൽ പോലിസ് രാത്രിയും പകലും ഇല്ലാതെ പ്രവർത്തിക്കുകയാണന്നും ഡീ വൈ എസ് പി കെ സജീവ് പറഞ്ഞു.ചടങ്ങിൽ സെക്രട്ടറി ഡോ. ജഗൻ മോഹൻ, അംബാസിഡർ ജോർജ്ജ് ബി.വർഗ്ഗീസ്, വിവിധ റോട്ടറി ക്ലബുകളുടെ പ്രസിഡൻ്റുമാരായ സജയ് കുരുവിള, വർഗ്ഗീസ് മാത്യു ,വത്സമ്മ ഷാജി, ഓമനക്കുട്ടൻ, ടി മത്തായി എന്നിവർ പങ്കെടുത്തു.