ഇടുക്കിയിലും കോഴിക്കോടും ഉരുൾപൊട്ടലുണ്ടായി. ആളുകളെ മാറ്റി പാർപ്പിക്കുന്നു

ഇടുക്കി പീരുമേട്ടിൽ മൂന്നിടത്തും മേലെ ചിന്നാർ പന്തംമാക്കൽപടിയിലും ഉരുൾപൊട്ടി. പീരുമേട്ടിൽ കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളിൽ ആണ് ഉരുൾപൊട്ടിയത്

0

നിലമ്പൂർ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത് പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. ഇടുക്കിയിലും കോഴിക്കോടും വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിട്ടു.

ഇടുക്കി പീരുമേട്ടിൽ മൂന്നിടത്തും മേലെ ചിന്നാർ പന്തംമാക്കൽപടിയിലും ഉരുൾപൊട്ടി. പീരുമേട്ടിൽ കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളിൽ ആണ് ഉരുൾപൊട്ടിയത്. ഇതോടെ തൊട് കരകവിഞ്ഞു ഏലപ്പാറ ജങ്ഷനിൽ വെള്ളപൊക്കമുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.കനത്തമഴയെത്തുടർന്നു ഇടുക്കി താലൂക്കിൽ ചിന്നാർ അങ്കൻ വാടിയിൽ 2ദുരിതാശ്വസക്യാമ്പ് തുറന്നു . 2 ഫാമിലി. 6പേർ. പുരുഷൻമാർ 2. സ്ത്രീകൾ 4.
ദേവികുളം താലൂക്കിൽ 2 ക്യാമ്പ്. മർച്ചന്റ് അസോസിയേഷൻ ഹാളിൽ 2 കുടുംബം 9 പേർ. പുരുഷന്മാർ 2. സ്ത്രീകൾ 5.കെട്ടികളും 2.മുതിർന്നവർ 1 മാറ്റിപറപ്പിച്ചു

ഇടുക്കി ജില്ലയിലെ മേലേചിന്നാർ പന്തമാക്കൽ പടിയിൽ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും.ഇരട്ടയാർ വാത്തികുടി പഞ്ചായത്തുകളുടെ അതിർത്തിയിൽ ആണ് സംഭവം. ഉരുൾ പൊട്ടലിൽ വ്യാപക കൃഷിനാശം. ഏഴോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബഥേൽ വടക്കേതുരുത്തേൽ ജോർജ് കുട്ടിയുടെ വീടിന്റെ സംരക്ഷണ ഭിത്തി വ്യാപക മണ്ണിടിച്ചിലിൽ തകർന്നു.മേലേചിന്നാർ – കട്ടപ്പന റോഡിൽ കനത്ത മഴയെതുടർന്ന് മണ്ണിടിഞ്ഞു ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.അതിനാൽ ഈ റൂട്ടിലുള്ള യാത്രകൾ ഒഴിവാക്കുക.

ഇടുക്കി ഏലപ്പാറ–വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. രണ്ട് യുവാക്കള്‍ കാറിലുണ്ടായിരുന്നു. പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾ പൊട്ടി. കോഴിക്കാനം,അണ്ണൻതമ്പി മല, മേമല എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ ഉരുള്‍പൊട്ടിയതോടെ ഏലപ്പാറ തോട്ടിലേക്ക് വെളളം ഇരമ്പി എത്തുകയായിരുന്നു. തോട് കരകവിഞ്ഞ് ഏലപ്പാറ ജംക്‌ഷനിൽ 3 അടി വെളളം ഉയർന്നു. വൻ തോതിൽ മണ്ണ് ഒഴുകിയെത്തിയതോടെ കെ.കെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

നെല്ലിയാമ്പതി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തി പുരോഗമിക്കുന്നു. നെല്ലിയാമ്പതിയിൽ മഴ തുടരുകയാണ്.കോഴിക്കോട് വിലങ്ങാട് മലയിൽ വാനപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ പഞ്ചായത്ത്‌ ദുരന്തനിവാരണ സേന അറിയിച്ചു. വിലങ്ങാട് അടിച്ചിപ്പാറ- മഞച്ചീളി റോഡിലുൾപൊട്ടി കുടുംബങ്ങൾ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്. വയനാട് ജില്ലയിലെ വൈത്തിരിയിലുണ്ടായ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിൽ. നിലമ്പൂർ ചാലിയാർ പുഴയിലാണ് വീണ്ടും മലവെള്ളപാച്ചിൽ ഉണ്ടായത്. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. വയനാട് വൈത്തിരിയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നും അധികൃതർ പറഞ്ഞു.

കോതമംഗലം കടവൂരിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ രണ്ട് ക്യാമ്പുകൾ തുറന്നു. 60 വയസിനു മുകളിൽ ഉള്ളവർക്ക് മാത്രമായി ഒരു ക്യാമ്പ് പ്രവർത്തിക്കും. 30 കുടുംബങ്ങൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 30 സെന്റീമീറ്ററാണ് ഉയർത്തിയത്. 51.36 ക്യൂമെക്സ് നിരക്കിൽ കക്കാട് ആറിലേക്ക് ജലം ഒഴുക്കി വിടും. അണക്കെട്ടിൽ ജലനിരപ്പ് 192.63 മീറ്ററായി. മഴ ശക്തമായ സാഹചര്യത്തിൽ കല്ലാർകുട്ടി, ലോവർപെരിയാർ (പാംബ്ല) ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. 800 ക്യുമെക്സ്, 1200 ക്യൂമെക്സ് വീതം വെള്ളം പുറത്തുവിടുന്നു. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മലപ്പുറത്ത് നാളെ റെഡ് അലര്‍ട്ട്. എറണാകുളം മുതല്‍ വടക്കോട്ടുളള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു