കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ മാണിയെ ഒരു വിഭാഗം ചെയര്‍മാനായി തെരഞ്ഞെടുത്തു

ചെയർമാനെ തെരഞ്ഞെടുക്കാൻ ജോസ് കെ.മാണി വിഭാഗം ഉച്ചയ്ക്കുശേഷം സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇ.ജെ അഗസ്റ്റിയാണ് പേര് നിര്‍ദ്ദേശിച്ചത്

0

കോട്ടയം :കേരള കോണ്‍ഗ്രസ് പിളര്‍ന്നു. ഒരു വിഭാഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ചെയർമാനെ തെരഞ്ഞെടുക്കാൻ ജോസ് കെ.മാണി വിഭാഗം ഉച്ചയ്ക്കുശേഷം സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇ.ജെ അഗസ്റ്റിയാണ് പേര് നിര്‍ദ്ദേശിച്ചത്. യോഗത്തിനെതിരെ ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. യോഗം തുടരുകയാണ്
യോഗം അനധികൃതമാണെന്നും ജോസ് കെ.മാണി സ്വയം പുറത്തുപോകാനുള്ള നീക്കമാണ് നടത്തുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.

You might also like

-