സൗമ്യയെ കൊലപ്പെടുത്താൻ മുൻപു ശ്രമം നടന്നിട്ടുണ്ടെന്ന് അമ്മ ‘അന്നും പെട്രോളൊഴിച്ചു, ഷൂ കൊണ്ടടിച്ചു’

"അടിച്ചപ്പോൾ നിനക്ക് ഇറങ്ങി ഓടാമായിരുന്നില്ലേ മോളേ എന്ന് ഞാൻ സൗമ്യയോട് ചോദിച്ചു. അന്ന് എന്‍റെ കുഞ്ഞ് 'നീ ഇവിടെ നിന്ന് പോ' എന്ന് കാല് പിടിച്ച് കരഞ്ഞപ്പോഴാണ് അവൻ പോയത്

0

മാവേലിക്കര: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കൊല ചെയ്യപ്പെട്ട സൗമ്യയുടെ അമ്മ. സൗമ്യയെ മുമ്പും അജാസ് കൊല്ലാൻ ശ്രമിച്ചിരുന്നു. ഫോൺ ലോക്ക് ചെയ്തെന്ന പേരിൽ അജാസ് സൗമ്യയുടെ മേൽ പെട്രോൾ ഒഴിച്ചെന്നും ദേഹത്തു ഷൂ കൊണ്ട് അടിച്ചെന്നും സൗമ്യയുടെ അമ്മ പറഞ്ഞു . “അടിച്ചപ്പോൾ നിനക്ക് ഇറങ്ങി ഓടാമായിരുന്നില്ലേ മോളേ എന്ന് ഞാൻ സൗമ്യയോട് ചോദിച്ചു. അന്ന് എന്‍റെ കുഞ്ഞ് ‘നീ ഇവിടെ നിന്ന് പോ’ എന്ന് കാല് പിടിച്ച് കരഞ്ഞപ്പോഴാണ് അവൻ പോയത്. പിന്നീട് കാശ് കൊടുക്കാൻ പോയപ്പോൾ അജാസ് അത് വാങ്ങിയില്ല. തന്നെ ഉപദ്രവിച്ചതിന്‍റെ കുറ്റബോധത്തിലാണ് അജാസ് കാശ് വാങ്ങാത്തതെന്ന് അപ്പോൾ സൗമ്യ പറഞ്ഞു”
അജാസ് സൗമ്യയെ നിരന്തരം വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ സൗമ്യ ഈ ആവശ്യം നിരസിച്ചെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നുവെന്നും സൗമ്യയുടെ അമ്മ സ്ഥിരീകരിക്കുന്നു.

ഒന്നേകാല്‍ ലക്ഷം രൂപ സൗമ്യ അജാസില്‍ നിന്നും വായ്പയായി വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കാന്‍ സൗമ്യ ശ്രമിച്ചെങ്കിലും അത് സ്വീകരിക്കാന്‍ അജാസ് തയ്യാറായില്ലെന്നും അമ്മ പറയുന്നു. തന്നെ അപായപ്പെടുത്താന്‍ അജാസ് എന്നയാള്‍ ശ്രമിച്ചേക്കുമെന്ന് അമ്മ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകനും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ അജാസില്‍ നിന്നും ഒരു ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും. സൗമ്യയും അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇരുവരുടേയും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ബോധ്യപ്പെട്ടതായി പൊലീസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.അതേസമയം അമ്മയ്ക്ക് അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്റെ മൊഴി. അജാസ് നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജസാണ് കാരണം എന്ന് പറഞ്ഞിരുന്നതായും സൗമ്യയുടെ മകന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടും 11 ന് ആരംഭിക്കും. അജാസിനൊപ്പം ഒരു യുവാവുണ്ടാരുന്നെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. അജാസിന്റെ നില ഗുരുതരമായി തുടരുന്നതിനാല്‍ മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ല. അജാസിന്റെ മൂത്രസഞ്ചിയിലേക്കുള്ള ഞരമ്പ് കത്തി കരിഞ്ഞ നിലയിലാണ്

ശനിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ എറണാകുളം ട്രാഫിക് പൊലീസില്‍ ജോലി ചെയ്യുന്ന അജാസ് കൊലപ്പെടുത്തിയത്. ആക്ടീവ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തിയ ശേഷം കൊടുവാള്‍ കൊണ്ടു വെട്ടിയ പ്രതി അജാസ് പിന്നീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

You might also like

-