ടെക്‌സസ് അദ്ധ്യാപകരുടെ ശമ്പളത്തില്‍ വന്‍വര്‍ദ്ധന-ഗവര്‍ണ്ണര്‍ ഉത്തരവിറക്കി

ടെക്‌സസ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ നിരന്തര പ്രതിഷേധനങ്ങള്‍ക്കും, നിവേദനങ്ങള്‍ക്കും ഒടുവിലാണ് ടെക്‌സസ് ലൊ മേക്കേഴ്‌സ് ബില്ല് പാസാക്കിയത്.

0

ഓസ്റ്റിന്‍: ടെക്‌സസ് പബ്ലിക്ക് സ്‌ക്കൂള്‍ അദ്ധ്യാപകരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ നാലായിരത്തോളം ഡോളര്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണ്ണര്‍ ഗ്രേഗ ഏബര്‍ട്ട് ഒപ്പു വച്ചു.

മെയ് 11 ചൊവ്വാഴ്ച ഓസ്റ്റിന്‍ എലിമെന്ററി സ്‌ക്കൂളാണ് ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്. ടെക്‌സസ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ നിരന്തര പ്രതിഷേധനങ്ങള്‍ക്കും, നിവേദനങ്ങള്‍ക്കും ഒടുവിലാണ് ടെക്‌സസ് ലൊ മേക്കേഴ്‌സ് ബില്ല് പാസാക്കിയത്.

അദ്ധ്യാപകര്‍ക്ക് ഉടനെ പുതിയ ശമ്പളം ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ലഫ്.ഗവര്‍ണ്ണര്‍ ഡാന്‍ പാട്രിക്ക് പറഞ്ഞു.

അഞ്ചു മില്യണിലധികം വിദ്യാര്‍ത്ഥികളാണ് ടെക്‌സസ് പബ്ലിക് സ്‌ക്കൂളുകളില്‍ അദ്ധ്യയനം നടത്തുന്നത്. അദ്ധ്യാപകരുടെ ശമ്പള വര്‍ദ്ധനവ് ബില്യണ്‍ കണക്കിന് ഡോളറിന്റെ അധിക ബാധ്യതയാണ് ടെക്‌സസ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്.
അമേരിക്കയിലെ അദ്ധ്യാപക ശമ്പളം ശരാശരി 30249 ഡോളറാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിവര്‍ഷ അദ്ധ്യാപകശമ്പളം ന്യൂയോര്‍ക്ക്(45589), കാലിഫോര്‍ണിയ(46992), ഫ്‌ളോറിഡ(37636), ഇല്ലിനോയ്(39236), ന്യൂജേഴ്‌സി(51443), ടെക്‌സസ്(41481) ഏറ്റവും കുറവ് മൊണ്ടാന(31418), ഏറ്റവും കൂടുതല്‍ ഡിസ്ട്രിക് ഓഫ് കൊളംബിയ(55209).

ആയിരക്കണക്കിന് അദ്ധ്യാപകര്‍ക്കാണ് ശമ്പള വര്‍ദ്ധന ആശ്വാസമായിരിക്കുന്നത്. ഏഷ്യന്‍-ഇന്ത്യന്‍ വിഭാഗത്തിലെ നല്ലൊരു ശതമാനം അദ്ധ്യാപകവൃത്തിയുടെ ഉപജീവനം കഴിക്കുന്നുണ്ട്.

You might also like

-