അഫ്ഗാനിൽ നിന്നും യു ഐ സേനാപിന്മാറ്റത്തോടെ ഐ എസ് എസ് കെ രാജ്യത്ത് പിടിമുറുക്കുന്നു നഗരത്തിൽ സ്ഫോടനം

അമേരിക്കൻ സൈനികർ, കമാൻഡർമാർ, അമേരിക്കൻ സ്ഥാനപതി റോസ് വിൽസൻ, നൂറോളം നയതന്ത്രജ്ഞർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതുവരെ 123,000 അമേരിക്കൻ പൗരന്മാരെയാണ് ഒഴിപ്പിച്ചതെന്നും കെന്നത്ത് വ്യക്തമാക്കി

0

കാബൂൾ :വിദേശ സേനകൾക്ക് അഫ്ഗാനിസ്ഥാൻ വിടാനുള്ള അവസാന ദിനം നാളെ അവസാനിക്കും. ആഗസ്റ്റ് 31 ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്ഗാൻ വിടാനുള്ള അവസാന സമയം. അതിനു മുന്‍പ് ഇന്നത്തോടെ ഒഴിപ്പിക്കൽ നടപടികളെല്ലാം പൂർത്തിയാക്കി സൈന്യത്തെ പൂർണമായി അമേരിക്ക പിൻവാങ്ങി.രാജ്യത്ത് നിന്നും യുഎസ് സൈനികരെയും അവശേഷിച്ച നയതന്ത്ര പ്രതിനിധികളെയും വഹിച്ചുകൊണ്ടുളള അവസാന വിമാനം ഹമീദ് കർസായി വിമാനത്താവളത്തിൽ നിന്നും അർദ്ധരാത്രിയോടെ പുറപ്പെട്ടതായി അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു. സി-17 സൈനിക വിമാനത്തിലായിരുന്നു അവസാന ദൗത്യം. അമേരിക്കൻ സൈനികർ, കമാൻഡർമാർ, അമേരിക്കൻ സ്ഥാനപതി റോസ് വിൽസൻ, നൂറോളം നയതന്ത്രജ്ഞർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതുവരെ 123,000 അമേരിക്കൻ പൗരന്മാരെയാണ് ഒഴിപ്പിച്ചതെന്നും കെന്നത്ത് വ്യക്തമാക്കി.

Reuters

ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിരവധി വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നു. ആളുകളെ പൂർണമായി ഒഴിപ്പിക്കുന്നകാര്യം തങ്ങളും ചിന്തിച്ചിരുന്നില്ല. എന്നാൽ 10 ദിവസങ്ങൾ കൂടി അഫ്ഗാനിൽ തുടർന്നിരുന്നെങ്കിൽ ഇവരെ പൂർണമായും മറക്കേണ്ടിവരുമായിരുന്നുവെന്നും കെന്നത്ത് കൂട്ടിച്ചേർത്തു.
തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് വിമാനം പുറപ്പെട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയ്‌ക്കിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് കാബൂളിൽ ഉണ്ടായത്. അമേരിക്കയുടെ ഭാഗത്തു നിന്നും ഒരു തവണ പ്രത്യാക്രമണവും ഉണ്ടായി.

അമേരിക്കയും സഖ്യരാജ്യങ്ങളും. വീട്ടതോടെ കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റാക്രമണ പരമ്പര ഉണ്ടായതായി റിപ്പോർട്ടുണ്ട് . ഐ.എസ്.കെ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഐ.എസ്.കെ ചാവേറുകളെ നേരിടാനെന്ന പേരിൽ അമേരിക്ക നടത്തിയ ആക്രണത്തിൽ ഇന്ന് ഏഴുപേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളും റിപോർട്ട് ചെയ്യുന്നു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു.

ANI
@ANI

As of today, we have suspended our diplomatic presence in Kabul and transferred our operations to Doha, Qatar. We will use the post in Doha to manage our diplomacy with Afghanistan. US military flights have ended and our troops have departed Afghanistan: US Secy Antony Blinken

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. എല്ലാ കക്ഷികളും താലിബാനുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന് സാമ്പത്തികവും മാനുഷികവുമായ സഹായം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി വാങ് യി ചൈനീസ് വാര്‍ത്താ ഏജന്‍സിയോട് പറ് സർക്കാർ പ്രഖ്യാപിക്കാനിരിക്കെ, ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ നേതാവ് നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് വ്യക്താക്കി. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന 20 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. . ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ വ്യക്തമാക്കി

You might also like

-