മുപ്പത് വർഷത്തെ കോൺ​ഗ്രസ് ജീവിതം അവസാനിപ്പിച്ചു നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് കോൺഗ്രസ്സിൽ നിന്നും രാജിവച്ചു

" പ്രശാന്ത് പറഞ്ഞു.കെ സി വേണു​ഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി പ്രസിഡണ്ട് പാലോട് രവിക്കുമെതിരെ ​ഗുരുതര ആരോപണങ്ങൾ ആണ് പി എസ് പ്രശാന്ത് ഉയർത്തിയത്. കെ സി വേണു​ഗോപാലാണ് കേരളത്തിൽ കോൺ​ഗ്രസ് സംഘടന തകർച്ചയുടെ മൂല കാരണം. കെ സി വേണു​ഗോപാലുമായി അടുത്ത് നിൽക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.

0

തിരുവനന്തപുരം:
മുപ്പത് വർഷത്തെ കോൺ​ഗ്രസ് ജീവിതം അവസാനിപ്പിച്ചു നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് കോൺഗ്രസ്സിൽ നിന്നും രാജിവച്ചു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഒരു കോൺ​ഗ്രസ് നേതാവും ഇടപെട്ടില്ല ” പ്രശാന്ത് പറഞ്ഞു.കെ സി വേണു​ഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി പ്രസിഡണ്ട് പാലോട് രവിക്കുമെതിരെ ​ഗുരുതര ആരോപണങ്ങൾ ആണ് പി എസ് പ്രശാന്ത് ഉയർത്തിയത്. കെ സി വേണു​ഗോപാലാണ് കേരളത്തിൽ കോൺ​ഗ്രസ് സംഘടന തകർച്ചയുടെ മൂല കാരണം. കെ സി വേണു​ഗോപാലുമായി അടുത്ത് നിൽക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.

വർ​ഗീയത പ്രോൽസാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് തന്നെ തോൽപിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകൾ സഹിതം പാർട്ടി അന്വേഷണക്കമ്മീഷനേയും കെ പി സി സി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അം​ഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാർട്ടി കണക്കിലെടുത്തില്ല. പകരം തോൽപിക്കാൻ ശ്രമിച്ച ആൾക്ക് പ്രമോഷൻ നൽകി. ഡി സി സി പ്രസിഡണ്ട് ആക്കി .

അതേസമയം കഴിഞ്ഞദിവസം പാര്‍ട്ടി വിട്ട എ.വി.ഗോപിനാഥ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഏത് പദവി നല്‍കിയാലും ഇനി പാര്‍ട്ടിയിലേക്ക് തിരിച്ചുപോക്കില്ലെന്ന് ഗോപിനാഥ് ആവര്‍ത്തിച്ചു.
പരസ്യപ്രതികരണത്തിന് നടപടി നേരിടുന്ന ശിവദാസന്‍ നായര്‍ പ്രതികരണം സ്വഭാവികവും സദുദ്ദേശപരവുമെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.പ്രതിഷേധം കെപിസിസി ആസ്ഥാനത്തേക്കും നീളുകയാണ്. ഡിസിസി അധ്യക്ഷ സ്ഥാനത്ത് നാടാര്‍ സമുദായത്തെ അവണിച്ചുവെന്ന് കാട്ടി കെപിസിസി ആസ്ഥാനത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കരിങ്കൊടി നാട്ടി. ഫ്‌ളക്‌സും പോസ്റ്ററുകളും വഴി പ്രതിഷേധമാണ് തലസ്ഥാന ജില്ലയില്‍ ഉയരുന്നത്.

You might also like