അഫാഗാനത്തിൽ നിന്നും സൈനിക നടപടി ഉപേഷിച്ച് അമേരിക്കൻ സേന പിൻവാങ്ങി

ഇനിയും കടം വാങ്ങി യുദ്ധം ചെയ്യേണ്ട എന്ന് അമേരിക്ക തീരുമാനിച്ചു.ആർക്കെതിരെയാണോ യുദ്ധം ചെയ്യാൻ വന്നത് അവരെ ഭരണമേൽപ്പിച്ചാണ് അമേരിക്കയും നാറ്റോ സഖ്യവും കളം വിട്ടത്. താലിബാന് മുന്‍പില്‍ യാതൊരു ഉപാധിയും വെക്കാതെ.

0

കാബൂൾ : അമേരിക്കയടക്കമുള്ള നാറ്റോ സൈനികർ പൂർണമായും അഫ്ഗാൻ വിട്ടു. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിന് ഇതോടെ വിരാമം. താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേൽപ്പിച്ചാണ് ഇരുപത് വർഷത്തിനു ശേഷം മടങ്ങുന്നത്.അ​ഫ്ഗാ​നി​സ്ഥാ​നിലെ അമേരിക്കൻ ദൗത്യം പൂർത്തിയായെന്ന് പെന്റഗൺ. അമേരിക്കൻ അംബാസിഡർ റോസ് വിൽസൺ നാട്ടിലേക്ക് മടങ്ങി. അമേരിക്കയുടെ സേനാ പിന്മാറ്റത്തിൽ കാബൂൾ നഗരത്തിൽ ആഘോഷം നടത്തി താലിബാൻ

അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യു​ടെ സി-17 ​എ​ന്ന വി​മാ​നം കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ര്‍​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും പ്രാ​ദേ​ശീ​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.29 പ​റ​ന്നു​യ​റ​ന്ന​തോ​ടെ അ​മേ​രി​ക്ക​ന്‍ പിൻമാറ്റം പൂ​ര്‍​ണ​മാ​യി.ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് ഭീ​ക​ര​ര്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്.അ​തേ​സ​മ​യം ഐ​എ​സ് ഭീ​ക​ര​രു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് ഏർപ്പെടുത്തിയിരിക്കുന്നത്.

2001 സെപ്തംബർ 11 ആക്രമണത്തിനു പിന്നാലെ ഭീകരതയ്ക്കെതിരായ പോരാട്ടത്തി നാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയത്. ആഗോള ഭീകരൻ ഉസാമ ബിൻ ലാദന്‍ അഫ്ഗാനിസ്ഥാനിൽ താലിബാൻ താവളമൊരുക്കി യതിനെത്തുടർന്നായിരുന്നു നടപടി . താലിബാൻ ഭരണത്തെ തകർത്ത് ജനാധിപധ്യവാദികളെ ഭരണമേൽപ്പിച്ചു. അതോടെ എന്നെന്നേക്കുമായി താലിബാൻ അവസാനിച്ചു എന്ന് അന്നത്തെ യു.എസ് പ്രസിഡന്‍റ് ജോർജ് ഡബ്ല്യൂ ബുഷ് പ്രഖ്യാപിച്ചു. ഇനി അഫ്ഗാനിലെ ജനങ്ങൾക്കെല്ലാം സ്വാതന്ത്യം , സമാധാനം എന്നു കൂടി അമേരിക്ക വാഗ്ദാനം ചെയ്തു.

10 വർഷം മുന്‍പ് ഉസാമ ബിൻ ലാദനെ വധിച്ചെന്ന് അമേരിക്ക പ്രഖ്യാപിച്ചു. പക്ഷേ അഫ്ഗാനിസ്ഥാനികൾക്ക് വാഗ്ദാനം ചെ്യതതൊന്നും അമേരിക്കക്ക് നൽകാനായില്ല. 20 വർഷത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 47,500 സാധാരണക്കാർ. അതിൽ 37 % കുട്ടികൾ. 75000 അഫ്ഗാൻ സൈനികരും 84,000 താലിബാൻ സേനാംഗങ്ങളും കൊല്ലപ്പെട്ടു. 25 ലക്ഷം പേർ അഭയാർഥികളായി. 20 ലക്ഷം വിധവകളെ സൃഷ്ടിച്ചു. ഒരു കോടി കുട്ടികൾ പട്ടിണിയിലായി. 2,500ലധികം അമേരിക്കൻ സൈനികരെ അമേരിക്കക്ക് നഷ്ടമായി1,150 നാറ്റോ സൈനികരും ജീവൻ വെടിഞ്ഞു. എന്തിനീ യുദ്ധമെന്ന് അമേരിക്കയിലെ ജനം ചോദിച്ചു തുടങ്ങി. സൈനികരുടെ ശവപ്പെട്ടികൾ ഇനി കാണാൻ കഴിയില്ലെന്ന് അവർ ഉറക്കെ പറഞ്ഞു. സേവനത്തിലിരുന്ന നിരവധി സൈനികർ മാനസിക രോഗികളായി. പലരും ആത്മഹത്യ ചെയ്തു. അപ്പോഴേക്കും രണ്ടര ട്രില്യൺ യുഎസ് ഡോളർ ചെലവായിരുന്നു. ഇനിയും കടം വാങ്ങി യുദ്ധം ചെയ്യേണ്ട എന്ന് അമേരിക്ക തീരുമാനിച്ചു.ആർക്കെതിരെയാണോ യുദ്ധം ചെയ്യാൻ വന്നത് അവരെ ഭരണമേൽപ്പിച്ചാണ് അമേരിക്കയും നാറ്റോ സഖ്യവും കളം വിട്ടത്. താലിബാന് മുന്‍പില്‍ യാതൊരു ഉപാധിയും വെക്കാതെ.

You might also like