എം. ശിവശങ്കറിനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന

ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നല്‍കിയത്.

0

ശിവശങ്കരനെ എന്‍.ഐ.എ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ്. ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നല്‍കിയത്. ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതും സാക്ഷിയെന്ന നിലയിലാണ്.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. എന്‍.ഐ.എ ദക്ഷിണമേഖലാ ഡി.ഐ.ജി കെ.ബി വന്ദനയുടെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്യല്‍ .എന്‍.ഐ.എ പ്രോസിക്യൂട്ടറും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. ശിവശങ്കര്‍ കസ്റ്റംസിനും എന്‍.ഐ.എക്കും നേരത്തേ നല്‍കിയ മൊഴി വിശകലനം ചെയ്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.