സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല കര്‍ശനനടപടികള്‍ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനം

സര്‍വകക്ഷിയോഗത്തിലെ അഭിപ്രായവും കൂടി പരിഗണിച്ചാണ് തീരുമാനം. തീവ്രരോഗബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായും കൃത്യമായും നടപ്പാക്കും. ധനബില്ലിന് പകരമുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി

0

തിരുവനന്തപുരം :സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. പൂര്‍ണമായും അടച്ചിടുക അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. സര്‍വകക്ഷിയോഗത്തിലെ അഭിപ്രായവും കൂടി പരിഗണിച്ചാണ് തീരുമാനം. തീവ്രരോഗബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായും കൃത്യമായും നടപ്പാക്കും. ധനബില്ലിന് പകരമുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഒര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അയക്കാനും മന്ത്രിസഭ തീരുമാനിച്ചു. നിയമസഭ സമ്മേളിച്ച് ബില്ലിന് അംഗീകാരം നല്‍കാനാവാത്തതിനാല്‍ താല്‍ക്കാലികമായി നികുതി പിരിക്കാനുള്ള കാലാവധി 120 ദിവസമായിരുന്നു. ഇത് 180 ദിവസമായി നീട്ടാനുള്ള വ്യവസ്ഥയും ഓര്‍ഡിനനന്‍സിലുണ്ട്. ശമ്പള പരിഷ്ക്കരണ കമ്മിഷന്‍റെ കാലാവധി ആറ്മാസം കൂടി നീട്ടും. ചരിത്രത്തിലാദ്യമായി ഓ ണ്‍ലൈനായാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

നിയമസഭ ചേരാത്തത് കൊണ്ട് ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. 2003 ധനകാര്യ ഉത്തരവാദിത്ത നിയമത്തിലെ നാലാം വകുപ്പിലെ 2 സി ഉപവകുപ്പാണ് ഇതിനായി ഭേദഗതി ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി.

You might also like

-