രാജ്യത്തെ കോവിഡ് വ്യാപനം കൽക്കൊടി കടന്നു ഒരാഴ്ച്ചക്കിടെ 5 ലക്ഷം രോഗികൾ

എട്ടു ദിവസം കൊണ്ടാണ് ഇന്ത്യയില്‍ അഞ്ചു ലക്ഷം രോഗികളുണ്ടായത്

0

ഡൽഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽക്കോടികടന്നു രോഗ ബാധിതർ 2,527,308ആയി. 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 996 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 49,148ആയി. ലോകത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതൽ ഇപ്പോള്‍ ഇന്ത്യയിലാണ്. ഈ നിരക്ക് തുടർന്നാൽ ബാര്സിലെനെ പിന്തള്ളി കോവിഡ് ബാധകൂടുതൽ ഉള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും.പ്രതിദിന രോഗ ബാധയില്‍ ബ്രസീലിനെയും അമേരിക്കയെയും ഇന്ത്യ മറികടന്നിരുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12,608 പേര്‍ക്കാണ്. കർണാടകയിൽ ഇന്നലെ 7,908 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5890 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതർ.ഉത്തർ പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പ്രതിദിന സാമ്പിൾ പരിശോധന എട്ടു ലക്ഷത്തിനു മുകളിൽ ആണ് എന്നാണു ഐസിഎംആര്‍ വ്യക്തമാക്കുന്നത്. അതേ സമയം എഴുപതു ശതമാനത്തിനു മുകളിൽ ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.