സംസ്ഥാനത്ത് നാലു കോവിഡ് മരണം; തിരുവനന്തപുരം, പത്തനതിട്ട സ്വദേശികൾ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽക്കോടികടന്നു രോഗ ബാധിതർ 2,527,308ആയി

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാലു കോവിഡ് മരണം. തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി മുഹമ്മദ് ബഷീറാണ് മെഡിക്കൽ കോളജിൽ ഇന്നലെ രാത്രി മരിച്ചത്. 44 വയസായിരുന്നു. ചൊവ്വാഴ്ച കോവിഡ് സ്‌ഥിരീകരിച്ച ഇദ്ദേഹം വൃക്ക രോഗത്തിന് ചികിൽസയിലായിരുന്നു. ഭാര്യയ്ക്കും കോവി‍ഡ് സ്ഥിരീകരിച്ചു. തിരുവല്ല കുറ്റൂർ പടിഞ്ഞാറേ കളീക്കൽ പി.വി.മാത്യു കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയിലായിരുന്നു മരണം. പ്രമേഹരോഗിയായിരുന്നു. ഡയാലിസിസിനായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്ന രാജലക്ഷ്മി(62), മോഹനന്‍ (68) എന്നിവരും മരിച്ചു.

അതെ സമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽക്കോടികടന്നു രോഗ ബാധിതർ 2,527,308ആയി. 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 996 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 49,148ആയി. ലോകത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതൽ ഇപ്പോള്‍ ഇന്ത്യയിലാണ്. ഈ നിരക്ക് തുടർന്നാൽ ബാര്സിലെനെ പിന്തള്ളി കോവിഡ് ബാധകൂടുതൽ ഉള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും

You might also like

-