സ്വര്‍ണക്കടത്തുകേസില്‍ എം. ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

സ്വപ്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ ചോദ്യം ചെയ്യുമെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം തവണയാണ് ശിവശങ്കറിനെ ഇ ‍ഡി ചോദ്യം ചെയ്യുന്നത്.കഴിഞ്ഞ 7ാം തിയതി ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു

0

കൊച്ചി : സ്വര്‍ണക്കടത്തുകേസില്‍ എം. ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടിസ് നല്കിയിരുന്നു. സ്വപ്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ ചോദ്യം ചെയ്യുമെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം തവണയാണ് ശിവശങ്കറിനെ ഇ ‍ഡി ചോദ്യം ചെയ്യുന്നത്.കഴിഞ്ഞ 7ാം തിയതി ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. അന്ന് ശിവശങ്കർ നൽകിയ മറുപടികൾ കള്ളമെന്ന വിലയിരുത്തലിലാണ് രണ്ടാം തവണ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു മറുപടി.

സ്വപ്നയുടെ മൊഴിയിൽ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങൾ അനുസരിച്ച് എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.