ദിലിയിൽ ഒരു കുടംബത്തിൽ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

ദില്ലി: ദില്ലിയിലെ ഭജന്‍പുര പ്രദേശത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്ന് പൊലീസ് വ്യക്തമാക്കി. റിക്ഷാ ഡ്രൈവറായ ശംഭു (45), ഭാര്യ അവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. 12ഉം 14ഉം 18ഉം വയസ്സുള്ളവരാണ് കുട്ടികളെന്ന് ഡിസിപി (നോര്‍ത്ത് ഈസ്റ്റ്) വേദ് പ്രകാശ് സൂര്യ പറഞ്ഞു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ പതിനൊന്നരയോടെ പൊലീസെത്തിയ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ആറ് ദിവസം മുമ്ബ് ഇവര്‍ മരിച്ചതാകാമെന്ന് മൃതദേഹങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You might also like

-