വ്യാജ മദ്യകേസ് പ്രതികള്‍ക്ക് വേണ്ടി വ്യാജ ഫോറന്‍സിക് റിപ്പോർട്ട്

.2014ല്‍ കടത്തുരിത്തി പൊലീസ് 3 പേര്‍ക്കെതിരെ വ്യാജ കള്ള് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കള്ളിന്റെ സാമ്പിള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് പരിശോധനക്കയച്ചു

0

തിരുവനന്തപുരം:വ്യാജ മദ്യകേസ് പ്രതികള്‍ക്ക് വേണ്ടി വ്യാജ ഫോറന്‍സിക് രേഖയുണ്ടാക്കിയതില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രതികള്‍ കോടതിയെ കബളിപ്പിച്ചുവെന്നും ഹൈക്കോടതി.2014ല്‍ കടത്തുരിത്തി പൊലീസ് 3 പേര്‍ക്കെതിരെ വ്യാജ കള്ള് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കള്ളിന്റെ സാമ്പിള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് പരിശോധനക്കയച്ചു. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായതല്ല കള്ളെന്നായിരുന്നു കെമിക്കല്‍ ലാബില്‍ നിന്നും 2017ല്‍ പൊലീസിനും വൈക്കം കോടതിയിലേക്കും അയച്ച റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും 2018ല്‍ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കുകയും ചെയ്തു.

എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നമുള്ള കള്ളാണ് പിടിച്ചതെന്ന ഒറിജിനല്‍ റിപോര്‍ട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ലാബില്‍ നിന്നും അയച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലെ പുരോഗതി ആവശ്യപ്പെട്ട് കമ്മിഷണര്‍ കടത്തുരിത്തി പൊലീസ് കത്തയച്ചു. ഇതിലൂടെയാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോർട്ട്‌ വ്യാജമാണെന്ന് ഫോറൻസിക് ലാബിലെ ആഭ്യന്തര പരിശോധനയിലും കണ്ടെത്തി.

You might also like

-