BREAKING NEWS..ഇടുക്കിയിൽ വീണ്ടു കോവിഡ് മരണം ശാന്തൻപാറയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആളെ മരിച്ചനിയിൽ കണ്ടെത്തി

ഇന്ന് പരിശോധനാഫലം വരാനിരിക്കെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത് 

0

നെടുങ്കണ്ടം :ശാന്തൻ പാറയിൽ കോവിഡ് നിരീക്ഷത്തിൽ കഴിജനിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാർഡിൽ പേത്തൊട്ടിയിൽ താമസിസിച്ചിരുന്ന പാണ്ഡ്യൻ (74)നെ ആണ് ഇന്ന് മരിച്ചനിലയിൽ കണ്ടെത്തിയിട്ടുള്ളത് തമിഴ് നാട് ബോഡിയാക്കാനുർ സ്വദേശിയായ ഇയാൾ കഴിഞ്ഞ ഇരുപത്തെട്ടിനാണ് ശാന്തൻപാറയിൽ എത്തിയതി ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ കഴിയ ആവശ്യപ്പെട്ടത് പ്രകാരം ഇയാൾ വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന ഇയാളുടെ ശ്രവം കഴിഞ്ഞ ചൊവ്വാഴ്ച്ച കോവിഡ് പരിശോധനക്കായി എടുത്തിരുന്നു . ഇന്ന് പരിശോധനാഫലം വരാനിരിക്കെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്  ഇയാളുടെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് സ്ഥികരിച്ചു . ഇയാളെ ആശുപത്രിയിലേക്ക് മാറ്റുവാനായി ആരോഗ്യപ്രവർത്തകർ എത്തുമ്പോഴാണ് ഇയാളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്.

തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന് പേത്തൊട്ടിയിൽ മുക്കാൽ ഏക്കർ ഏലം കൃഷിയുണ്ട്. ഭാര്യ ലീലാവതിയുടെ മരണത്തെ തുടർന്ന് തനിച്ചായിരുന്നു താമസം. ലോക്ക് ഡൗണിന് മുൻപ് ഏകമകനായ മുരുകേശൻ താമസിക്കുന്ന തമിഴ്നാട്ടിലെ വീട്ടിലേയ്ക്ക് പോയി. മടങ്ങി വരാനുള്ള പാസ്സ് ലഭിക്കാത്തതിനാൽ അവിടെ കുടുങ്ങി. പതിനെട്ട് ദിവസം മുൻപ് അധികൃതരുടെ കണ്ണുവെട്ടിച്ച് പച്ചക്കറി വണ്ടിയിൽ ശാന്തൻപാറയിലെ ചുണ്ടലിൽ എത്തി. അവിടെനിന്നും ആട്ടോറിക്ഷയിൽ പേത്തൊട്ടിയിൽ എത്തിയെങ്കിലും അധികൃതർ കണ്ടെത്തി വീട്ടിൽ ക്വാറണ്ടെനിലാക്കി. 14 ദിവസത്തെ ക്വാറണ്ടൈൻ പൂർത്തിയാക്കിയെങ്കിലും പിറ്റേന്ന് കടുത്ത ജലദോഷവും പനിയും ഉണ്ടായി. തുടർന്ന് ശാന്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ മരുന്നിനെത്തി. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിച്ചു. ജൂലൈ 13 ന് ആരോഗ്യവകുപ്പ് ജീവനക്കാർ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. രാത്രി ഏഴരയോടെ ഇദ്ദേഹത്തിന് കലശലായ ചുമയും, അസ്വസ്ഥതകളും ഉണ്ടായതായി പറയപ്പെടുന്നു. എന്നാൽ തനിച്ചായതിനാൽ ആശുപത്രിയിൽ പോകാനായില്ല. ഇന്ന് രാവിലെ വീട്ടിലെത്തിയ സമീപവാസികൾ ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് ഉള്ളിൽ ചലനില്ലാതെ കിടക്കുന്ന പാണ്ഡ്യനെയാണ്. തുടർന്ന് ഇവർ അറിച്ചതുപ്രകാരം ആരോഗ്യപ്രവർത്തകർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മേൽനടപടികൾ സ്വീകരിച്ചുവരുന്നു.ഇതോടെ ഇടുക്കിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി

അതേസമയം കണ്ണൂരിലെ പാനൂരില്‍ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മേയ് അവസാനം അഹമ്മദാബാദില്‍നിന്നെത്തിയ സലീഖാണ് മരിച്ചത്. ഉദരസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 36 ആയി.

You might also like

-