ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിൽ പുജാരിയടക്കം മുന്ന്പേരെ കഴുത്തറുത്ത നിലയിൽകണ്ടെത്തി. നരബലി ?

മൂന്ന് പേരുടെയും കഴുത്തറുത്ത നിലയിലാണ്. ഇവരുടെ രക്തം ക്ഷേത്ര വിഗ്രഹത്തിലും ചുറ്റുമുള്ള വിളക്കുകളിലുമെല്ലാം പൂശിയതായി കണ്ടെത്തി.

0
ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ പൂജാരിയടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ക്ഷേത്രത്തിനു സമീപം അലമുറയിടുന്ന

തിരുപ്പതി: ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ പൂജാരിയടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നരബലിയാണെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.അനന്തപുർ ജില്ലയിലെ തനകല്ലു മണ്ഡൽ എന്ന സ്ഥലത്തെ കോർത്തികോട ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് മൂന്ന് പേരുടെ മൃതശരീരം കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരി 70 കാരനായ ശിവറാമി റെഡ്ഡി, സഹോദരി 75 കാരിയായ കെ കമലമ്മ, ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ 70 കാരിയായ സത്യ ലക്ഷ്‌മിയമ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ പൂജാരിയടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി ,,ക്ഷേത്രത്തിൽ നരബലി നടന്ന സ്ഥലം

മൂന്ന് പേരുടെയും കഴുത്തറുത്ത നിലയിലാണ്. ഇവരുടെ രക്തം ക്ഷേത്ര വിഗ്രഹത്തിലും ചുറ്റുമുള്ള വിളക്കുകളിലുമെല്ലാം പൂശിയതായി കണ്ടെത്തി.രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികൾ മൃതശരീരങ്ങൾ കണ്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ പൂജാരിയടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി ക്ഷേത്രത്തിൽ നരബലിശേഷം വിഗ്രഹത്തിൽ രക്‌താഭിഷേകം

അനന്തപുർ പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി. നിധി തേടിയെത്തിയവർ നടത്തിയ നരബലിയാകാമെന്നും അഞ്ചോളം പേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും എസ്‌പി മാധ്യമപ്രവർത്തകരോട് പറഞ്ഞു