വനം വകുപ്പിനെതിരെ സി പി ഐ ജില്ലാ ഘടകം, കേരളത്തിലെ വനം വകുപ്പ് പൊതുജനത്തിന്റെ ശത്രു: കെ കെ ശിവരാമൻ

"കേരളത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ ശത്രു പാളയത്തിലാണ് വനം വകുപ്പ് നിൽക്കുന്നത് ജനങ്ങൾക്കെതിരായ നിലപാടാണ് വനം വകുപ്പ് സ്വീകരിക്കുന്നത് ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത് "

0

പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷനിലേക്ക് സിപ് എഐയുടെ നേതൃത്തത്തിൽ ഭൂസംരസ്‌കഷണസമതി നടത്തിയമറിച്ചു

ഇടുക്കി : വനം വകുപ്പിനെതിരെ ആഞ്ഞടിച്ചു സി പി ഐ ഇടുക്കി ജില്ലാ ഘടകം കേരളത്തിലെ വനം വകുപ്പ് പൊതു ജനത്തിനേ ശത്രുവാണെന്നു സി പി ഐ ജില്ലാ സെകട്ടറി കെ കെ ശിവരാമൻ പറഞ്ഞു . ഇടുക്കി പെരിഞ്ഞകുട്ടിയിൽ ഭൂസംരക്ഷണ സമിതി നടത്തിയ ഭൂമി പിടിച്ചെടുക്കൽ സമരം ഉത്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കെ കെ ശിവരാമൻ ,”കേരളത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ ശത്രു പാളയത്തിലാണ് വനം വകുപ്പ് നിൽക്കുന്നത് ജനങ്ങൾക്കെതിരായ നിലപാടാണ് വനം വകുപ്പ് സ്വീകരിക്കുന്നത് ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത് ” ഇടുക്കി യിലെ പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷൻ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് . ഈ ഭൂമി സംസ്ഥാനസർക്കാർ ആദിവാസികൾക്ക് വിതരണംചെയ്യാൻ ഉത്തരവിറക്കിയിട്ടുണ്ട്,

2018 മാർച്ച് 26 ന് ഇറക്കിയ ഉത്തരവ് പ്രകാരം ഈ ഭൂമി 188 കുടുംബങ്ങൾക്കായി വിതരത്തിനായി മാറ്റിയിട്ടതാണ് ഭൂമിക്ക് അർഹതപ്പെട്ട ആദിവാസികളുടെ ലിസ്റ്റ് സർക്കാരിന്റെ പക്കലുണ്ട് എന്നാൽ ആദിവാസികൾക്ക് വിതരണത്തിന് തയ്യാറക്കിയ ഭൂമിയുടെ വിതരണം വനവകുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് ആദിവാസികൾക്ക് വിതരണചെയ്യാൻ നിശ്ചയിച്ച ഭൂമി വിതരണത്തിന് വനം വകുപ്പ് തടസ്സം നിന്നാൽ ആദിവാസികൾ നടത്തുന്ന സമരത്തിന്റെ മുന്നിൽ വനം വകുപ്പിനെതിരെ സമരംനയിക്കാൻ സി പി ഐ ഉണ്ടാകുമെന്നു കെ കെ ശിവരാമൻ പറഞ്ഞു .

കേരളത്തിലെ വനം വകുപ്പ് തുടർച്ചയായി കർഷക ദ്രോഹ നടപടികളാണ് സ്വീകരിക്കുന്നത് വനമേഖലയോടെ ചേർന്നുകിടക്കന്ന പ്രദേശങ്ങളിൽ കർഷരുടെ ഭൂമിയിൽ കയറി കൃഷി ഭൂമി വനമാക്കി മാറ്റികൊണ്ടിരിക്കുകയാണ് വനം വകുപ്പ്. വനംവകുപ്പ് മായി ബന്ധപ്പെട്ട പ്രശ്ങ്ങൾ ഉണ്ടായാൽ കർഷകരെ കള്ളകേസിൽകുടിക്കി പീഡിപ്പിച്ചു ക്രൂര മർദ്ദനത്തിനിരയാക്കുന്ന നടപ്പാക്കിയാണ് ഇപ്പോൾ കണ്ടുവരുന്നത് ഇത് വനം വകുപ്പ് അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങളെ ഇറങ്ങി വനം വകുപ്പിനെതിരെ പ്രതികരിക്കേണ്ടിവരും അപ്പോൾ വനവകുപ്പിന്റ കോട്ടകൾ തകരും ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥർ ഓർത്താൽ നല്ലതാനെന്നും കെ കെ ശിവരാമൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് താക്കിത് നൽകി .

ചിന്നക്കൽ ഉൾപ്പെടെയുള്ള ഭുപ്രശ്ങ്ങൾ സിപി ഐ ഭരിക്കുന്ന വനം വകുപ്പ് നെതിരെ സി പി ഐ ജില്ലാ ഘടകം പ്രത്യക്ഷ സമരത്തിനിറങ്ങുന്നത് ഇത് ആദ്യമായാണ് ചിന്നക്കനാൽ മൂന്നാർ ഉൾപ്പെടെയുള്ള ഭുപ്രശനങ്ങളിൽ ജില്ലാഘടകത്തിന്റെ ഇഷ്ടങ്ങൾ വിരുദ്ധമായി വനം വകുപ്പ് മന്ത്രിയും വനം വകുപ്പ് പ്രവർത്തിക്കുന്നതായുള്ള വർത്തകൾക്കിടയിലാണ് ശിവരാമന്റെ വനം വകുപ്പിനെതിരെയുള്ള വിവാദ പ്രസ്താവന

രാവിലെ 10 മണിയോടെ ചിന്നാറിൽ നിന്നും ആരംഭിച്ച മാർച്ച് പ്ലാന്റേഷന് മുന്നിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണ സി.പിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പിന്റെ കൈവശം ഇരിക്കുന്ന ഭൂമി ക്കാണ് വനം വകുപ്പ് അവകാശവാദം ഉന്നയിക്കുന്നതെന്നും ഭൂമിയുടെ അവകാശികളായ ആദിവാസികൾക്ക് ഭൂമി വിട്ട് നൽകണമെന്നും കെ.കെ ശിവരാമൻ പറഞ്ഞു.കഴിഞ്ഞ 7 വർഷമായി കളക്ട്രറ്റിന് മുന്നിൽ സമരം നടത്തിയ ആദിവാസികൾക്ക് സർക്കാർ ഭൂമി നൽകുമെന്ന് പറഞ്ഞെങ്കിലും വനം വകുപ്പ് ഈ ദാരണ കക്ക് തടസ്സം നിൽക്കുകയാണെന്ന് ആദിവാസി ഭൂസംരക്ഷണ സമതി നേതാവ് ബാബു അറക്കൽ പറഞ്ഞു. സി .പി ഐ മണ്ഡലം സെക്രട്ടറി എംകെ പ്രിയൻ അടക്കമുള്ള നേതാക്കളും സമരങ്ങൾക്ക് നേതൃത്വം നൽകി

You might also like

-