കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഓസ്റ്റിനിൽ, ജൂൺ 9 ന്

ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്.

0

ഓസ്റ്റിൻ : ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ജൂൺ 9 ശനിയാഴ്ച ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു

ഓസ്റ്റിൻ ഹിന്ദു ടെംപിൾ ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9.30 മുതല്‍ 16.30 വരെയാണ് ക്യാമ്പ്.ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 713 626 2148

You might also like

-