പ്രവാസി സ്നേഹകൂട്ടായ്മയൊരുക്കി നവയുഗം മുബാറസ് മേഖലയുടെ

പ്രവാസികളുടെയും  കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും  മധുരം വിളമ്പി, നവയുഗം സാംസ്കാരികവേദി  മുബാറസ് മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

0

ഇഫ്താർ അൽഹസ്സ: പ്രവാസികളുടെയും  കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും  മധുരം വിളമ്പി, നവയുഗം സാംസ്കാരികവേദി  മുബാറസ് മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഷുകൈക്ക് ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി  ഷാജി മതിലകം റമദാൻ സന്ദേശം നൽകി. ജാതിമതവ്യത്യാസമില്ലാതെ, വർണ്ണ, സാമ്പത്തിക വിവേചനമില്ലാതെ, സഹജീവികളെ സ്നേഹിയ്ക്കാൻ ആഹ്വാനം ചെയ്യുന്ന പുണ്യമാസമാണ് റംസാൻ എന്നും,  അന്യന്റെ കണ്ണീർ തുടയ്ക്കാൻ ശ്രമിയ്ക്കാത്തവർക്ക് ഒരിയ്ക്കലും നന്മ ഉണ്ടാകില്ലെന്നും അദ്ദേഹം റമദാൻ സന്ദേശത്തിൽ പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ, ഷിബു കുമാർ, ഉണ്ണി മാധവൻ, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, സുശീൽ കുമാർ, രതീഷ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.ഇഫ്താർ സംഗമത്തിന് അൽഹസ്സ മേഖല നേതാക്കളായ അഖിൽ കാക്കാകുന്ന്, സിയാദ്, ഷാജി, ബിജു മലയടി, അമീർ, കലാം എന്നിവർ നേതൃത്വം നൽകി.

You might also like

-