സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി.റമീസിന് ജാമ്യം

എൻ ഐ എ യുടെ കേസ് നിലനിൽക്കുന്നതിനാൽ റാമിസിന് ജയിൽ മോചിതനാകാൻ കഴിയില്ല

0

കൊച്ചി :സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി.റമീസിന് ജാമ്യം. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് റജിസ്റ്റര്‍ ചയ്ത കേസിലാണ് കൊച്ചിയിലെ കോടതി ജാമ്യം അനുവദിച്ചത്. എൻ ഐ എ യുടെ കേസ് നിലനിൽക്കുന്നതിനാൽ റാമിസിന് ജയിൽ മോചിതനാകാൻ കഴിയില്ല കഴിഞ്ഞദിവസം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി.റമീസിനെയും ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയിരുന്നു. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ് ചെയ്തത്.

ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി മുഹമ്മദ് അന്‍വറിനെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് അന്‍വറിനെ ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. സ്വപ്ന സുരേഷിനെയും കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ജയില്‍ സൂപ്രണ്ട് നല്‍കുന്ന മെ‍ഡിക്കല്‍ റിപ്പോര്ട്ട് പരഗിണച്ച ശേഷമാകും സ്വപ്നയുടെ കസ്റ്റഡി കാര്യത്തില്‍ തീരുമാനമെടുക്കുക

You might also like

-