ജലീലിന്റെ മൊഴി പരിശോധിക്കാന്‍ എൻഐഎ എൻഫോഴ്സ്മെൻറ് ഓഫീസിൽ

ജലീൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾ വിശദമായി പരിശോധിച്ചു വരികയാണ്

0

കൊച്ചി :മന്ത്രി കെ.ടി.ജലീലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കുന്നു. ഇതിനായി എന്‍.ഐ.എ സംഘം കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തി. കേസിൽ മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് എൻഫോഴ്സ്മെൻറ് മേധാവി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ നടപടി. ജലീലിനെതിരായ അന്വേഷണം അവസാനിച്ചിട്ടില്ല.ജലീലിനെ വ്യാഴാഴ്ച രാത്രിയും ചോദ്യം ചെയ്തുവെന്നും എൻഫോഴ്സ്മെൻ്റ് അറിയിച്ചു.

ജലീൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾ വിശദമായി പരിശോധിച്ചു വരികയാണ്. നിലവിൽ കെ.ടി ജലീലിന് ക്ലീൻ ചിറ്റില്ലെന്നും എൻഫോഴ്സ്മെൻറ് മേധാവി വ്യക്തമാക്കി. അതേസമയം മന്ത്രി കെ.ടി ജലീലിനെ വ്യാഴാഴ്ച രാത്രി 7.30 മുതൽ 11 വരെ ചോദ്യം ചെയ്തുവെന്നാണ് എൻഫോഴ്സ്മെൻ്റ് വ്യക്തമാക്കി. ഇതിന് ശേഷമാണ് വെളളിയാഴ്ച വിളിപ്പിച്ചത്.