സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ ജി സുധാകരന്‍ പങ്കെടുക്കും

സംസ്ഥാന സമിതിയിൽ നിന്നും തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ജില്ലാ നേതൃയോഗങ്ങളിൽ നിന്നും വിട്ടു നിന്ന ജി.സുധാകരൻ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു

0

ആലപ്പുഴ :തെരെഞ്ഞെടുപ്പ് വിവാദം പൂകയുന്ന സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ ജി സുധാകരന്‍ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ്ങിനായാണ് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്നുചേരുന്നത്. ഇന്നലെ ചേർന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ തെരഞ്ഞെടുപ്പ് അവലോകന രേഖയുടെ റിപ്പോർട്ടിങ് നടന്നില്ല. അംഗത്വ സ്ക്രൂട്ടിനി, പാർട്ടിയുടെ കാമ്പയിനുകൾ എന്നിവയെ കുറിച്ചായിരുന്നു ഇന്നലെ സെക്രട്ടേറിയറ്റിലെ ചർച്ച.കഴിഞ്ഞ സംസ്ഥാന സമിതിയിൽ നിന്നും തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ജില്ലാ നേതൃയോഗങ്ങളിൽ നിന്നും വിട്ടു നിന്ന ജി.സുധാകരൻ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആദ്യമായാണ് സുധാകരൻ പാർട്ടി യോഗത്തിന് എത്തിയത്.
ഇന്ന് ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുന്ന ജി സുധാകരൻ നേരത്തെ ഉയർന്ന വിമർശനങ്ങള്‍ക്ക് മറുപടി പറഞ്ഞേക്കും. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, വൈക്കം വിശ്വൻ, തോമസ് ഐസക് എന്നിവരും ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.

You might also like

-