ഐസക്കിനും സുധാകരനുമടക്കം അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റില്ല

ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മട്ടന്നൂരില്‍ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ.പി.ജയരാജന്‍ മത്സരിച്ച മണ്ഡലമാണിത്. കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.

0

തിരുവനന്തപുരം: ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. തോമസ് ഐസക്ക്, ജി. സുധകാരന്‍, സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുക.മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്നുണ്ട്.

ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മട്ടന്നൂരില്‍ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ.പി.ജയരാജന്‍ മത്സരിച്ച മണ്ഡലമാണിത്. കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.എ.കെ. ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിര്‍ദേശം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന് മുന്നില്‍ വന്നിരുന്നു. താഴെ തട്ടില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ബാലന്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.

എംഎല്‍എമാരായ എ.പ്രദീപ് കുമാര്‍, രാജു എബ്രഹാം എന്നിവരും മത്സരിക്കില്ല അതേസമയം ദേവികുളത്തു നിലവിലെ എം എൽ എൽ എ എസ് രാജേന്ദ്രനെ മത്സരിപ്പിക്കുന്നകാര്യത്തിൽ ജില്ലാകമ്മറ്റി തീരുമാനം എടുത്തട്ടില്ല . നിയസഭാമണ്ഡലത്തിലെ ഒട്ടു മിക്ക ലോക്കൽ കമ്മറ്റികളും രാജേന്ദ്രനെ നാലാം തവണയും മത്സരിപ്പിക്കുന്നതിനോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ട് .പിരിമേടിൽ ഇ സ് ബിജിമോൾക് സീറ്റ് നൽകേണ്ടന്ന തീരുമാനം സി പി ഐ നേതൃത്തം ഇടാത്ത സാഹചര്യത്തിൽ പീരുമേട് സി ഐ എം ന് വിട്ടുനൽകി . പകരം ദേവികുളം ഇ പി എയ്ക്ക് വിട്ടു നൽകാനും സംസ്ഥാനതലത്തിൽ ഇടതുമുന്നണി ആലോചിക്കുന്നുണ്ട് അങ്ങനെ വന്നാൽ രണ്ടു സീറ്റുകളിലും ഇടതു മുന്നണിക്ക് വിജയിക്കാനാകുമെന്ന വിശ്വാസം ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്തം പങ്കുവെക്കുന്നുണ്ട് .

You might also like

-