ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻപാർലമെൻ്ററി പാർട്ടി യോഗം വെള്ളിയാഴ്ച

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറികെ.പി.എ മജീദിന്റെ സ്ഥാനാർഥിത്വം ആണ് ഈ തെരഞ്ഞെടുപ്പിൽ ലീഗിനെ സംബന്ധിച്ച് ഏറെ നിർണായകമായ കാര്യം.

0

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഉള്ള നിർണായക പാർലമെൻ്ററി പാർട്ടി യോഗം വെള്ളിയാഴ്ച ചേരും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിലാകും സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുക.

മജീദിന് സുരക്ഷിതമായ സീറ്റ് നൽകുകയാണെങ്കിൽ ഒപ്പം മൂന്നുവട്ട നിബന്ധനകൾക്ക് ഇളവും നൽകേണ്ടിവരും. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ എന്നിവർക്ക് ഇളവ് നൽകും പോലെസർവ്വ സ്വീകാര്യം ആകണം എന്നില്ല ഈ തീരുമാനം. മജീദിന് സീറ്റ് നൽകുകയാണെങ്കിൽ പിവി അബ്ദുൾ വഹാബിന് വീണ്ടും രാജ്യസഭ സീറ്റ് എന്ന ആവശ്യവും ഉയരും. മറിച്ച് ആണെങ്കിൽ കെപിഎ മജീദിന് രാജ്യ സഭ സീറ്റ് നൽകേണ്ടി വരും.ഇക്കാര്യത്തിൽ ഒരു നിലപാട് എടുക്കുക എന്നത് തന്നെയാണ് മുസ്ലിം ലീഗിനുള്ളിൽ ഏറെ പ്രാധാന്യമുള്ള കാര്യം.