കോഴിക്കോട് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റു

ടകര മണിയൂരിൽ ആർ എസ് എസ് പ്രവർത്തകൻ മുഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്

0

കോഴിക്കോട് | മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു.സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. വടകര പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പരുക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. വടകര പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.വടകര മണിയൂരിൽ ആർ എസ് എസ് പ്രവർത്തകൻ മുഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഹരിപ്രസാദിന് ഗുരുതര പരിക്കേറ്റു.
ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി ചിന്നിച്ചിതറി. ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന വീടിൻ്റെ ടെറസിൽ ചിതറിയ മാംസവും രക്തവും തളം കെട്ടിയ നിലയിലാണ്.സംഭവസ്ഥലത്തു നിന്നും പടക്കത്തിൻ്റെ അവശിഷ്ടങ്ങൾ പൊലീസിനു ലഭിച്ചു. പടക്കങ്ങൾ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാവാമെന്നാണ് പൊലീസിൻ്റെ നിഗമനം.
ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനായ ഹരിപ്രസാദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പയ്യോളിയിൽ നിന്നും വടകരയിൽ നിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ്‌ സ്കോഡിൻ്റെ സഹായത്തോടെ പരിശോധന നടത്തി.
സംഭവത്തെ പറ്റി സമഗ്ര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ. എം. ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.ദിവസങ്ങൾക്ക് മുമ്പാണ് പയ്യന്നൂർ ആലക്കാട്ടെ ആർ എസ് എസ് നേതാവ് ബിജുവിൻ്റെ വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം ഉണ്ടായത്. സ്ഫോsനത്തിൽ ബിജുവിന് ഗുരുതര പരുക്കേറ്റിരുന്നു.

-

You might also like

-