സര്‍വ്വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിൽ ഇഷ്ടക്കരുടെ നിയമനം ഗവര്‍ണര്‍ പരസ്യമായി ഉടക്കി

ഗവർണ്ണറുടെ പരസ്സ്യ പ്രതികരണം സര്‍ക്കാരിനും മുന്നണിക്കും കനത്ത തിരിച്ചടിയായി. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ക്കെതിരെ കാലങ്ങളായുള്ള പരാതിയും ഉന്നത വിദ്യാഭ്യാസമേഖലയിലെ മൂല്യച്ച്യുതിയുമെല്ലാം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്.

0

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമെന്ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .ഉന്നതവിദ്യഭ്യാസ രംഗത്തെ അമിത രാഷ്ട്രീയവല്‍ക്കരണത്തിനെതിരെ ഗവര്‍ണര്‍ പരസ്യമായി പൊട്ടിത്തെറിച്ചു .സര്‍വ്വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം, രാഷ്ട്രീയ നേതാക്കളുടെയും ഉന്നത സ്വാധീനമുള്ളവരുടെയും ബന്ധുക്കളെ നിയമിക്കല്‍, കച്ചവടതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങി ഒരുകാലത്തും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ നമ്മുടെ സര്‍വ്വകലാശാലകളില്‍ തുടങ്ങിയിട്ട് കാലമേറെയായി. ലോകമാകെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുന്നേറുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റങ്ങളില്ലെന്നത് കേരളത്തിന്‍റെ പോരായ്മയായിരുന്നു.

ജാതിയടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും വിസിമാരെ നിയമിക്കുന്നുവെന്ന് യുഡിഎഫ് ഭരണകാലത്ത് ആരോപണമുന്നയിച്ച സിപിഎം അധികാരത്തില്‍ തുടരുമ്പോഴാണ് പറയാവുന്നതിന്‍റെ പരമാവധി പറഞ്ഞ് തനിക്ക് മടുത്തുവെന്ന് ഒരു ഭരണത്തലവന്‍ തുറന്നടിക്കുന്നത്. പൗരത്വ പ്രതിഷേധത്തിന്‍റെ കാലത്ത് സര്‍ക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ഗവര്‍ണര്‍ പിന്നീട് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നല്ല ബന്ധത്തിലായിരുന്നു. ജന്മദിന പരിപാടികള്‍ക്ക് വരെ ക്ലിഫ്ഹൗസിലെത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് സര്‍ക്കാരിനെതിരെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് നടപടിക്രമം പാലിച്ചില്ല. സർവകലാശാലാ നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞാൽ വിസിയായി നിയമിക്കാനാകില്ല. എന്നാൽ, യുജിസി ചട്ടപ്രകാരം 60 കഴിഞ്ഞയാളെയും നിയമിക്കാമെന്നായിരുന്നു സർക്കാരിന്റെ മറുപടി. സർവകലാശാലാ നിയമവും യുജിസി ചട്ടവും തമ്മിൽ വൈരുധ്യം ഉണ്ടായാൽ യുജിസി ചട്ടമാകും നിലനിൽക്കുകയെന്നു കോടതി വിധിയുള്ളതായും അഡ്വക്കറ്റ് ജനറൽ പറഞ്ഞു.

കാലടി സംസ്കൃത സർവകലാശാലാ സെർച് കമ്മിറ്റി കഴിഞ്ഞ ദിവസം ഒരാളുടെ പേരാണ് വിസി സ്ഥാനത്തേക്ക് നിർദേശിച്ചത്. യുജിസി ചട്ടപ്രകാരം 3 പേരുടെ പാനൽ സമർപ്പിക്കണമെന്ന് പറഞ്ഞപ്പോൾ, സർവകലാശാലാ നിയമപ്രകാരം ഒരു പേരു സമർപ്പിച്ചാലും മതിയാകുമെന്നായിരുന്നു മറുപടി. കണ്ണൂരിൽ യുജിസി ചട്ടവും സംസ്കൃത സർവകലാശാലയിൽ സർവകലാശാലാ ചട്ടവും സ്വീകരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.കേരള കലാമണ്ഡലം വിസിയുടെ തീരുമാനത്തിനെതിരെ ഗവർണർ ഉത്തരവ് ഇറക്കിയപ്പോൾ വിസി ഗവർണർക്കെതിരെ കേസിനു പോയി. എന്നിട്ടും വിസിക്കെതിരെ സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ല.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ അടിയന്തര ഘട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ട ഓർഡിനൻസ് മാർഗം തേടി. അധ്യാപകരെ നിയമിക്കാത്തതിനാൽ സർവകലാശാലയ്ക്ക് യുജിസി അംഗീകാരമില്ല. അധ്യാപക നിയമനം ജനുവരി 31നു മുൻപ് പൂർത്തിയാക്കിയില്ലെങ്കിൽ രണ്ടാം വർഷവും കോഴ്സ് നടത്താനാകില്ല. വിസിക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് കാണിച്ച് മൂന്ന് കത്തെഴുതിയെങ്കിലും മറുപടിയില്ല.
സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണലിനെ ഹൈക്കോടതിയുമായി ആലോചിച്ച് ചാൻസലർ നിയമിക്കുകയെന്ന വ്യവസ്ഥ ഒഴിവാക്കി. ഹൈക്കോടതിയുമായി ആലോചിക്കേണ്ടെന്ന് വരുന്നതോടെ സർക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാം.

ഗവർണ്ണറുടെ പരസ്സ്യ പ്രതികരണം സര്‍ക്കാരിനും മുന്നണിക്കും കനത്ത തിരിച്ചടിയായി. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ക്കെതിരെ കാലങ്ങളായുള്ള പരാതിയും ഉന്നത വിദ്യാഭ്യാസമേഖലയിലെ മൂല്യച്ച്യുതിയുമെല്ലാം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. ചാന്‍സിലര്‍ പദവിയിലുള്ള ഗവര്‍ണര്‍ക്ക് തന്നെ മനസ് മടുത്തെങ്കില്‍ സാധാരണക്കാരന് നീതിയെവിടെയെന്ന ചോദ്യവും പ്രസക്തമാക്കുകായാവുകണ്

You might also like

-