“മാർപാപ്പ പറഞ്ഞാലും എതു കർദ്ദിനാൾ പറഞ്ഞാലും ജനാഭിമുഖ കുര്‍ബാന അവസാനിപ്പിക്കാന്‍ അനുസരിക്കില്ല” അങ്കമാലി അതിരൂപത

ജനാഭിമുഖ കുര്‍ബാന അവസാനിപ്പിക്കാന്‍ എതു കർദ്ദിനാൾ പറഞ്ഞാലും അനുസരിക്കില്ല " ചില പുരോഹിതർ പ്രതികരിച്ചു .

0

കൊച്ചി: കുർബ്ബാന ക്രമമവുമായി ബന്ധപെട്ടു അങ്കമാലി അതിരൂപത മാർപാപ്പക്ക് നൽകിയ പരാതി തള്ളിക്കളഞ്ഞെങ്കിലും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നികുകയാണ് അങ്കമാലി അതിരൂപത .സീറോ മലബാര്‍ സഭയുടെ കുര്‍ബാന ഏകീകരണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന, വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന്‍റെ തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ രംഗത്തെത്തി . “ജനാഭിമുഖ കുര്‍ബാന അവസാനിപ്പിക്കാന്‍ എതു കർദ്ദിനാൾ പറഞ്ഞാലും അനുസരിക്കില്ല ” ചില പുരോഹിതർ പ്രതികരിച്ചു . ജനാഭിമുഖ കുര്‍ബാന തുടരാമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പുരോഹിതരുടെയും വിശ്വസികളുടെയും പ്രതിനിധികള്‍ ബിഷപ് ആന്‍റണി കരിയിലിനെ കണ്ടു.

സഭയില്‍ ഏകീകൃത കുര്‍ബാന എന്ന സിനഡ് തീരുമാനത്തിന് എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇളവ്‍ നല്‍കി ബിഷപ് ആന്‍റണി കരിയില്‍ സര്‍ക്കുലർ ഇറക്കിയിരുന്നു. ഇത് അംഗീകരിക്കാനിവില്ലെന്നും ഏകീകൃത കുര്‍ബാനയെന്ന സിന‍ഡ് തീരുമാനം അനുസരിക്കണമെന്നും വത്തിക്കാനിലെ പൗരസ്ത്യ തിരുംസംഘം ഇന്നലെ നിര്‍ദ്ദേശം നല‍്കി. ഇതോടെ ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം വൈദികരും വിശ്വാസികളുടെ പ്രതിനിധികളും ബിഷപ് ആന്‍റണി കരിയിലിനെ കണ്ടു. പൗരസ്ത്യതിരുസംഘത്തിന്‍റെ നിർദേശം കാനോന്‍ നിയമത്തിന് എതിരെന്നാണ് പുരോഹിതരുടെ ഇതിനുശേഷമുള്ള പ്രതികരണം. ജനാഭിമുഖ കുർബാന നിയമാനുസൃതമാക്കണം. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെത് രാഷ്ട്രീയ കളിയാണ്. ഇത് അംഗീകരിക്കില്ലെന്നും നാളെയും ജനാഭിമുഖ കുര്‍ബാന തുടരുമെന്നും പുരോഹിതര്‍ തുറന്നടിച്ചു.

സീറോമലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ പ്രവേശിപ്പിക്കില്ലെന്ന വിശ്വാസിപ്രതിനിധികളുടെ നിലപാടിനെ പുരോഹിതര്‍ പിന്താങ്ങി. പൗരസ്ത്യ തിരുസംഘം നിലപാട് കടുപ്പിച്ചാല്‍ വിശ്വാസികളുടെ സഹായത്തോടെ ജനാഭിമുഖ കുര്‍ബാനക്കായി അനുമതി നേടാനും രൂപതിയിലെ പുരോഹിതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അല്‍മായര്‍ ഭൂരിപക്ഷം ആവശ്യപെട്ടാല്‍ ഇടവകകളില്‍ ആരാധന രീതികളില്‍ ചില മാറ്റങ്ങളാകാമെന്ന കാനോന്‍ നിയമമാണ് അടിസ്ഥാനം.
കേരളം ഉൾപ്പെടെയുള്ള മുഴവൻ പ്രദേശങ്ങളിൻ പുതുക്കിയ കുർബ്ബാന ക്രമം നടപ്പാക്കിയെങ്കിലും അങ്കമാലി രൂപതയിലെ ഒരു കൂട്ടം പുരോഹിതന്മാർ ഇത് അംഗീകരിച്ചട്ടില്ല .

You might also like