അശ്ലീല ചിത്രങ്ങൾ പകർത്തി മധ്യവയസ്‌കനിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

പ്രതികളെ ചോദ്യം ചെയ്തതിൽ യുവതി അടക്കമുള്ള സംഘം ഹണിട്രാപ്പ് വഴിയും മറ്റും നിരവധി പേരിൽ നിന്നും പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്

0

പത്തനംതിട്ട: അശ്ലീല ചിത്രങ്ങൾ പകർത്തി മധ്യവയസ്‌കനിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തളം സ്വദേശികളായ സിന്ധു, മിഥുൻ, പെരിങ്ങനാട് സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.പത്തനംതിട്ടയിലെ അടൂരിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടുന്നത്. ഭൂമി വിൽപ്പനക്കെന്ന വ്യാജേന സമീപിച്ച് അശ്ലീല ചിത്രങ്ങൾ എടുത്ത ശേഷം ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മധ്യവയസ്‌കന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങുന്നതു . പ്രതികളെ ചോദ്യം ചെയ്തതിൽ യുവതി അടക്കമുള്ള സംഘം ഹണിട്രാപ്പ് വഴിയും മറ്റും നിരവധി പേരിൽ നിന്നും പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .

You might also like