സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട പണമിടപാട് നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്‌ഡ്

മേപ്പടിയാന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട പണമിടപാട് പരാതിയിലാണ് പരിശോധന. ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്

0

പാലക്കാട്: കണക്കിൽ പെടാത്ത പണമിടപാട് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് .നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്‌ഡ്‌ നടത്തി ‘മേപ്പടിയാന്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട പണമിടപാട് പരാതിയിലാണ് പരിശോധന. ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്‍. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ 11 മണിയോടെ ഒറ്റപ്പാലത്തെ വീടിനോട് ചേര്‍ന്നുള്ള ഓഫീസിലേക്ക് ഇ.ഡി. സംഘം എത്തിയത്. രണ്ട് കാറുകളിലായാണ് ഇവരെത്തിയത്. സംഘം രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.

അതേസമയം, റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്ത ഉണ്ണി മുകുന്ദന്റെ അച്ഛന്‍ നിഷേധിച്ചു. കാറില്‍ വന്നത് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി ആണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ പിന്നീട് ഓഫീസ് റെയ്ഡ് വിവരം ഇ.ഡി സ്ഥിരീകരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഇ.ഡി വാര്‍ത്താ കുറിപ്പ് ഇറക്കുമെന്നും അറിയിച്ചു .

You might also like

-