സംഘപരിവാർ നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്

ആലപ്പുഴ രൺജിത് വധത്തിന്റെ പശ്ചാത്തലത്തിൽ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആർഎസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങളുണ്ടാകില്ല. ഭീകരതയെ സംസ്ഥാന സർക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആർ എസ് എസ് ആക്ഷേപം.

0

ആലപ്പുഴ | ആർ എസ് എസ് നേതാവ് രൺജീത്ത് വധത്തിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രകടനം നടക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ കർശന ജാഗ്രത പുലർത്താനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. മാർച്ച് നടക്കുന്നിടത്ത് പൊലീസ് സുരക്ഷ വർധിപ്പിക്കും. തുടക്കം മുതലുള്ള ദൃശ്യങ്ങൾ പകർത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ആലപ്പുഴ രൺജിത് വധത്തിന്റെ പശ്ചാത്തലത്തിൽ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആർഎസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങളുണ്ടാകില്ല. ഭീകരതയെ സംസ്ഥാന സർക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആർ എസ് എസ് ആക്ഷേപം.

വരും ദിവസങ്ങളിൽ കേരളത്തിൽ സംഘർഷ സാധ്യതയെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. സംസ്ഥാനത്താകെ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് സംഘർഷങ്ങൾക്ക് കാരണമായേക്കുമെന്നുമാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തിരുന്നു. ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ – ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പൊലീസ് നടപടികളും യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ആലപ്പുഴ സംഭവത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവിഭാഗത്തിനുമിടയിൽ പ്രതിഷേധങ്ങളുണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

-

You might also like

-