കൊച്ചിയിൽ പോലീസുകാരന് മോഷ്ടാവിന്റെ കുത്തേറ്റു

കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ ബിച്ചുവാണ് പ്രതി. ബൈക്ക് മോഷ്ടിച്ച് അത് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട് പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു അക്രമം

0

കൊച്ചി | ഇടപ്പള്ളി ജംഗ്ഷനിൽ പൊലീസുകാരനെതിരെ മോഷ്ടാവിന്‍റെ ആക്രമണം. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് ഇന്ന് പുലര്‍ച്ചെയുള്ള മോഷ്ടാവിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഗിരീഷ് കുമാറിന്‍റെ കയ്യിലാണ് കുത്തേറ്റത്. കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ ബിച്ചുവാണ് പ്രതി. ബൈക്ക് മോഷ്ടിച്ച് അത് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട് പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു അക്രമം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

You might also like