ഡൽഹി കലാപത്തിന് ചുക്കാൻ പിടിച്ച ബി ജെ പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റിയതിനെതിരെ പ്രിയങ്കയും രാഹുലും

'സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു' രാഹുല്‍ ട്വീറ്റ് ചെയ്തു

0

ഡൽഹി :ജസ്റ്റിസ് മുരളീധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഓര്‍മിപ്പിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു. ‘സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്തു.അമിത് ഷാ ആരോപണ വിധേയനായ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടത്
മുരളീധറിനെ സ്ഥലം മാറ്റിയതിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രിക്ക് സ്ഥലം മാറ്റിയത് രാജ്യത്തിന് നാണക്കേടാണെന്ന് പ്രിയങ്കാ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ഈ സ്ഥലം മാറ്റം അത്ഭുതപ്പെടുത്തുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെയാണ് ഹരജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത്.

You might also like

-