കലാപത്തില്‍ മരിച്ചവരുടെ എണ്ണം34 ആയി അക്രമത്തെ അപലപിച്ചു ഐക്യരാഷ്ട്ര സഭ

45 കമ്പനി അർധ സൈനിക വിഭാഗങ്ങളെ വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ഇതോടെ കലാപം അമർച്ച ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. കൊല്ലപ്പെട്ടവരിൽ മിക്കവർക്കും വെടിയേറ്റിരുന്നു. വെടിയേറ്റ് 45ൽ അധികം ആളുകൾ ചികിത്സയിലുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് സൂചന

0

ഡൽഹി :സംഘര്‍ഷം അയയുമ്പോഴും ദില്ലി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. കൂടുതല്‍ പൊലീസും അര്‍ദ്ധസൈനിക വിഭാഗവും കലാപമേഖലകളിലേക്ക് ഇറങ്ങിയതോടെ സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കലാപ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി

ഗുരുതരമായി പരിക്കേറ്റ ധാരാളം ആളുകൾ ചികിത്സയിലുണ്ട്. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്‌ നടത്തും.45 കമ്പനി അർധ സൈനിക വിഭാഗങ്ങളെ വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ഇതോടെ കലാപം അമർച്ച ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. കൊല്ലപ്പെട്ടവരിൽ മിക്കവർക്കും വെടിയേറ്റിരുന്നു. വെടിയേറ്റ് 45ൽ അധികം ആളുകൾ ചികിത്സയിലുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് സൂചന.

.അതേസമയം ദില്ലി കലാപം ദുഖകരമാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഐക്യരാഷ്ട സംഘടന. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.ഡല്‍ഹിയില്‍ നടക്കുന്ന കലാപം ആശങ്കാജനകമാണെന്ന് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍. പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടക്ക് മുസ്ലിംകളെ ലക്ഷ്യംവെച്ച് നടന്ന കലാപത്തെ അപലപിക്കുന്നു. മുസ്ലിംകളെ സംരക്ഷിക്കാന്‍ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ടോണി പെര്‍കിന്‍സ് ആവശ്യപ്പെട്ടു

സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കണമെന്നും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. കലാപം ദുഖകരമാണ്. ദില്ലിയിലെ സംഭവങ്ങള്‍ അതിയായി വേദനിപ്പിക്കുന്നുവെന്ന് യുഎന്‍ വക്താവും പ്രതികരിച്ചു.

You might also like

-