നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കാലാവധി ആറ് മാസം കൂടി നീട്ടി സുപ്രീംകോടതി

സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ ജഡ്ജി ഹണി എം വര്‍ഗീസ് വ്യക്തമാക്കിയിരുന്നത്. ഇതോടെ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയാല്‍ മതിയാകും

0

ഡൽഹി :നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കാലാവധി ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ തീരുമാനം. കോവിഡ് സാഹചര്യവും ലോക്ക് ഡൗണും മൂലം സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നായിരുന്നു സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ ജഡ്ജി ഹണി എം വര്‍ഗീസ് വ്യക്തമാക്കിയിരുന്നത്. ഇതോടെ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയാല്‍ മതിയാകും