2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ആദ്യ നൂറുപേരിൽ പത്ത് മലയാളികൾ

www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം.

0

ഡൽഹി :2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉൾപ്പെടുന്നു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ.

www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. രാജ്യത്താകെ 829 പേരാണ് യോഗ്യത നേടിയത്. ഇവരെ യഥാക്രമം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സർവീസ് ഗ്രൂപ് എ, ബി എന്നിവിടങ്ങളിൽ നിയമിക്കും.

റാങ്ക് നേടിയ മലയാളികൾ (റാങ്ക്, പേര്, എന്ന ക്രമത്തിൽ) 5- സി എസ്. ജയദേവ്, 36- ആർ. ശരണ്യ, 45- സഫ്ന നസ്റുദ്ദീൻ, 47- ആർ. ഐശ്വര്യ, 55- അരുൺ എസ്. നായർ, 68- എസ്. പ്രിയങ്ക, 71- ബി. യശസ്വിനി, 89- നിഥിൻ കെ. ബിജു, 92- എ.വി. ദേവി നന്ദന, 99- പി.പി. അർച്ചന.