EXCLUSIVE  INVESTIGATION ഐ പി എസ് കൺഫ്രെമേഷൻ യു പി എസ് സി യോഗം 7 ന് കേരളത്തിൽനിന്നും അയോഗ്യരേ തിരുകി കയറ്റാൻ ശ്രമം

സർവ്വീസിൽ ഇരിക്കെ തുടർച്ചയായി അവസാന അഞ്ചുവര്ഷവും ഏറ്റവും നല്ല സേവനം കാഴ്ച്ച വച്ച സീനിയർ മോസ്റ്റ് എസ് പി മാരെയാണ് ഐ പി എസ് സെലക്ഷൻ ലിസ്റ്റിൽ പരിഗണിക്കുക . ഓരോ വർഷവും ഒഴുവുകൾക്കനുസരണമാണ് നിയനം 2017 ബാച്ചിൽ ഏഴു ഒഴുവുകളാണ് ഉള്ളത്

0

EXCLUSIVE  INVESTIGATION 

ഡൽഹി :2017 ബാച്ച് ഐ പി എസ് കൺഫ്രെമേഷൻ ഈമാസം ഏഴിന് യു പി സി ചേരാനിരിക്കെ യോഗ്യരായവരെ പിന്തള്ളി അയോഗ്യരെ തിരുകി കയറ്റാൻ ശ്രമം നടക്കുന്നതായി ആരോപണം കേരളത്തിൽ നിന്നും ഏഴുപേർക്കാണ് ഐ പി എസ്കൺഫ്രെമേഷൻ ലഭിക്കുക ഇതിനായി സാധാരണ മൂന്നിരട്ടി ആളുകളുടെ പേരുകളാണ്‌ യു പി സി ക്ക് മുന്നിൽ സംസ്ഥാന സർക്കാർ നൽകുക . സർവ്വീസിൽ ഇരിക്കെ തുടർച്ചയായി അവസാന അഞ്ചുവര്ഷവും ഏറ്റവും നല്ല സേവനം കാഴ്ച്ച വച്ച സീനിയർ മോസ്റ്റ് എസ് പി മാരെയാണ് ഐ പി എസ് സെലക്ഷൻ ലിസ്റ്റിൽ പരിഗണിക്കുക . ഓരോ വർഷവും ഒഴുവുകൾക്കനുസരണമാണ് നിയനം 2017 ബാച്ചിൽ ഏഴു ഒഴുവുകളാണ് ഉള്ളത്

ഏഴു ഒഴുവുകളില്ലേക്ക് ഇത്തവണ സംസ്ഥാനം കൊടുത്തിരിക്കുന്ന ആദ്യപത്തുപേർ , ഇവരാണ് ,രവി കെ ബി , സാബു ഇ കെ , എസ് രാജേന്ദ്രൻ,രാജീവ് പി ബി ,റോബർട്ട് സി ഫ് , സുരേഷ് കുമാർ കെ എസ് , തമ്പി എസ് ദുർഗാദത്ത് ,രതീഷ് കൃഷണൻ , ടോമി സെബാസ്റ്റ്യൻ,വിജയകുമാർ എൻ എന്നിവരാണ് ലിസ്റ്റിലെ ആദ്യ പത്തുപേർ,ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനായ ഇ കെ സാബു, തിരുവനന്തപുരം ഉരുട്ടിക്കൊല കേസിൽ പ്രതിയായും സി ബി ഐ അന്വേഷിച്ച കേസിൽ വിചാരണ ചെയ്ത് ശിക്ഷിക്കപെട്ടയാളുമാണ്. നിലവിലിൽ ഇയാൾ നൽകിയ അപ്പിൽ കോടതിയുടെ പരിഗണയിലാണ്. ലിസ്റ്റിൽ മൂന്നാമനായ എസ് രാജേന്ദ്രന് തുടർച്ചയായ മുന്നുവർഷവും കോൺഫിഡൻഷ്യൽ റിപ്പോർട്ട് എതിരാണ്. റിപ്പോർട്ട് അപ് ഗ്രേയ്‌ഡ് ചെയ്യാൻ സർക്കാരിന് മുന്നിൽ ഇയാൾ നൽകിയ അപേക്ഷ പലവട്ടം നിരസിച്ചിട്ടുണ്ട് ,

ലിസ്റ്റിയിൽ അഞ്ചാംസ്ഥാനത്തുള്ള റോബർട്ട് സി എഫ് ന് 2013 മുതൽ 2015 വരെ നൽകിയിട്ടുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് എതിരായതിനാൽ റിപ്പോർട്ട് ആപ്പ് ഗ്രേയ്‌ഡ് ചെയ്യാൻ ഇയാൾ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിരുന്നു .ഇയാൾ അവസാനാമായി 2020 ജൂലൈ മാസം14 നൽകിയ അപേക്ഷയും സംസ്ഥാന സർക്കാർ നിരസിച്ചിട്ടുള്ളതാണ് .തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ആപ്പ് ഗ്രേയ്‌ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാൾ നൽകിയ കേസ് സെട്രൽ അഡ്മിനിട്രേറ്റ്ട്രൈബുണലിനും കേരളാ അഡ്മിനിട്രേറ്റ്ട്രൈബുണലിന്റെയും പരിഗണയിലുമാണ്. ഈ സഹചര്യത്തിലാണ് സംസ്ഥാനത്തെ ചില മന്ത്രിമാരെ സ്വാധിനിച്ച കോൺഫിഡൻഷ്യൽ റിപ്പോർട്ട് അപ് ഗ്രേയ്‌ഡ് ചെയ്യാനും ഐ പി എസ് ലിസ്റ്റിൽ കയറികുടനയും പിൻവാതിൽവഴി ഇവരിൽ ചിലർ ശ്രമം നടക്കുന്നതായി ആരോപണമുയർന്നിട്ടുള്ളത് .
ഐ പി എസ് കൺഫ്രാമേഷൻ നൽകുന്നതിനുള്ള യു പി എസ് സി യോഗം ഈമാസം ഏഴിനാണ് ന്യൂഡൽഹിയിൽ നടക്കുക .സാധരയായി സംസ്ഥാനത്തെ പ്രതിനിധികരിച്ചു ചീഫ് സെകട്ടറിയും പോലീസ് മേധാവിയും യോഗത്തിൽ പങ്കെടുക്കാറുണ്ട് ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ഐ പി എസ് ദാനം ചെയ്യാനല്ല യോഗത്തിൽ പങ്കടുക്കാൻ കേരള ഹൗസ് റൈസിഡന്റ് കമ്മീഷണറെചുമതല പെടുത്തിയതാണ് വിവരം

You might also like

-