ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,981 പേര്‍ രോഗമുക്തരായി.

തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

0

രോഗവ്യാപനസാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അണ്‍ലോക് മാര്‍ഗരേഖ ഇറക്കിയെങ്കിലും എല്ലാ കാര്യങ്ങളിലും ഇളവ് നല്‍കാനാവില്ല. രോഗനിയന്ത്രണത്തിന് കര്‍ക്കശനിലപാട് എടുക്കണമെന്നാണ് സര്‍വകക്ഷിതീരുമാനം– മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,981 പേര്‍ രോഗമുക്തരായി. 25 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 60,494 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.13.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 0.8 ശതമാനം ആളുകളില്‍ കോവിഡ് വന്നുപോയെന്ന് ഐ.സി.എം.ആറിന്‍റെ പഠന റിപ്പോര്‍ട്ട്.